ഇനി കോളിഫ്ളവർ കറി ഇങ്ങനെ തയ്യാറാക്കി നോക്കു...

 

ആവശ്യമായ സാധനങ്ങള്‍

1.കോളിഫ്‌ളവർ – ഒന്ന്
2.വെള്ളം – പാകത്തിന്
ഉപ്പ് – പാകത്തിന്‌‌
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
3.എണ്ണ – രണ്ടു വലിയ സ്പൂൺ
4.പെരുംജീരകം – അര ചെറിയ സ്പൂൺ
ജീരകം – അര ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
5.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
6.തക്കാളി – ഒന്ന്
7.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – ഒരു വലിയ സ്പൂൺ
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
8.തേങ്ങാപ്പാൽ – അരക്കപ്പ്
9.കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
10.മല്ലിയില, പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙കോളിഫ്‌ളവർ വൃത്തിയാക്കി പൂക്കളായി അടർത്തി വയ്ക്കണം.
∙വെള്ളത്തിൽ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു തിളപ്പിച്ച ശേഷം കോളിഫ്ളവർ ചേർത്തു വേവിച്ചൂറ്റി വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ പൊട്ടിക്കുക.
∙ഇതിലേക്ക് സവാള ചേർത്തു വഴറ്റണം.
∙വഴന്നു വരുമ്പോൾ തക്കാളി ചേർത്തു വഴറ്റി ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റുക.
∙പൊടികൾ മൂത്തു വരുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന കോളിഫ്‌ളവർ ചേർത്തു യോജിപ്പിക്കുക.
∙ശേഷം തേങ്ങാപ്പാലും കുരുമുളകുപൊടിയും ചേർത്ത് ഇളക്കി വാങ്ങുക.
∙മല്ലിയില വിതറി വിളമ്പാം.