വൈകുന്നേരത്തെ ചായ കുടി അടിപൊളിയാക്കാൻ ഇതാ ഒരു കിടിലൻ നാടൻ പലഹാരം


ചേരുവകൾ:

    കാരറ്റ് – 2 എണ്ണം

    കടലമാവ് – 1 കപ്പ്

    അരിപൊടി – 2 ടേബിൾസ്പൂൺ

 


ചേരുവകൾ:

    കാരറ്റ് – 2 എണ്ണം

    കടലമാവ് – 1 കപ്പ്

    അരിപൊടി – 2 ടേബിൾസ്പൂൺ

    മുളകുപൊടി – ½ ടീസ്പൂൺ

    മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

    കായപ്പൊടി – ഒരു നുള്ള്

    ഉപ്പ് – ആവശ്യത്തിന്

    വെള്ളം – ആവശ്യത്തിന്

    എണ്ണ – വറുക്കാൻ

തയ്യാറാക്കുന്ന വിധം:

    കാരറ്റ് കഴുകി നീളത്തിൽ നേർത്ത കഷ്ണങ്ങളായി അരിയുക.

    ഒരു പാത്രത്തിൽ കടലമാവ്, അരിപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേർക്കുക.

    കുറേശ്ശെ വെള്ളം ചേർത്ത് അൽപ്പം കട്ടിയുള്ള ബജി മാവ് തയ്യാറാക്കുക.

    കാരറ്റ് കഷ്ണങ്ങൾ മാവിൽ നന്നായി മുക്കിയെടുക്കുക.

    എണ്ണ ചൂടാക്കി കാരറ്റ് ബജി കഷ്ണങ്ങൾ ഓരോന്നായി ഇട്ട് മീഡിയം തീയിൽ ക്രിസ്പിയായി വറുത്തെടുക്കുക.

    ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരിയെടുത്ത് അധിക എണ്ണ കളയുക. കാരറ്റ് ബജി റെഡി.