മില്‍ക്ക് മെയ്ഡ് കൊണ്ട് കേക്ക് ആയാലോ

കണ്ടന്‍സിഡ് മില്‍ക്ക് – 400 ഗ്രാം
മുട്ട- നാലെണ്ണം
മൈദ- ഒരു കപ്പ്
ബേക്കിംഗ് പൗഡര്‍- അര ടീസ്പൂണ്‍
 


ചേരുവകൾ

കണ്ടന്‍സിഡ് മില്‍ക്ക് – 400 ഗ്രാം
മുട്ട- നാലെണ്ണം
മൈദ- ഒരു കപ്പ്
ബേക്കിംഗ് പൗഡര്‍- അര ടീസ്പൂണ്‍
ബട്ടര്‍ ഉരുക്കിയത്- 50 ഗ്രാം
ബട്ടര്‍- ഒരു ടേബിള്‍ സ്പൂണ്‍
ഐസിംഗ് ഷുഗര്‍- കാല്‍ കപ്പ്

തയാറാക്കുന്ന വിധം

ഓവന്‍ 175 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കിയിടുക. ബേക്കിംഗ് ഡിഷില്‍ ബട്ടര്‍ പുരട്ടി മൈദ തൂവി വയ്ക്കുക. എല്ലാ ചേരുവകളും ഒന്നിച്ചാക്കി നന്നായി അടിച്ച് യോജിപ്പിച്ചുവയ്ക്കുക. തയാറാക്കിയ കൂട്ട് ബേക്കിങ് ഡിഷില്‍ ഒഴിച്ച് 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. മുകളില്‍ ഐസിംഗ് ഷുഗര്‍ വിതറി അലങ്കരിച്ച് വിളമ്പാം.