കാബേജ് ബാക്കിരിയുണ്ടോ? എങ്കിൽ വെറും 10 മിനിറ്റിൽ ഉണ്ടാക്കാം കിടിലൻ കാബേജ് വട
ചേരുവകൾ:
കാബേജ് — 2 കപ്പ്, ചെറുതായി അരിഞ്ഞത്
കടലമാവ് — 1 കപ്പ്
Sep 17, 2026, 14:05 IST
ചേരുവകൾ:
കാബേജ് — 2 കപ്പ്, ചെറുതായി അരിഞ്ഞത്
കടലമാവ് — 1 കപ്പ്
സവാള — 1 എണ്ണം
പച്ചമുളക് — 2 എണ്ണം
ഇഞ്ചി — 1 ടീസ്പൂൺ
കറിവേപ്പില — കുറച്ച്
മുളകുപൊടി — ½ ടീസ്പൂൺ
ഉപ്പ് — ആവശ്യത്തിന്
വെള്ളം — വളരെ കുറച്ച്
എണ്ണ — വറുക്കാൻ
കാബേജ്, സവാള, ഉപ്പ് എന്നിവ ആദ്യം നന്നായി തിരുമ്മിയാൽ വെള്ളം ഇറങ്ങും; അതിനാൽ അധികം വെള്ളം ചേർക്കേണ്ടതില്ല.
തയ്യാറാക്കുന്ന വിധം:
എല്ലാ ചേരുവകളും ചേർത്ത് കട്ടിയുള്ള മാവ് തയ്യാറാക്കുക.
ചെറിയ ഉരുളകളാക്കി കൈകൊണ്ട് പരത്തി വടയുടെ ആകൃതിയാക്കുക.
എണ്ണ മീഡിയം ചൂടിൽ ആക്കി വടകൾ ഇട്ട് ഇരുവശവും സ്വർണ്ണനിറവും ക്രിസ്പിയും ആകുന്നതുവരെ വറുക്കുക. VVeg Recipes of India
ടിഷ്യൂവിൽ കോരി വയ്ക്കാം.