മിനിറ്റുകളിൽ തയ്യാറാക്കാം കാബേജ് തോരൻ

 

 കാബേജ് നന്നായി വൃത്തിയായി കഴുകി എടുക്കണം. ചെറുതായി കൊത്തിയരിയണം. പച്ചമുളകും ചെറിയുള്ളിയും ചെറുതായി അരിയാം.

ശേഷം പാത്രത്തിലിട്ട് ഇത്തിരി ഉപ്പും മഞ്ഞപ്പൊടിയും കാബേജിൽ ചേർത്ത് നന്നായി കൈകൊണ്ട് ഞെരടി എടുക്കണം. ശേഷം ചീനച്ചട്ടി വച്ച് വെളിച്ചെണ്ണ ഒഴിക്കാം. ചൂടാകുമ്പോൾ കടുകും വറ്റൽമുളകും ചേർത്ത് മൂപ്പിക്കാം.

അതിലേക്ക് കാബേജും ചേർത്ത് നന്നായി ഇളക്കിയതിനുശേഷം ആവശ്യത്തിനുള്ള തേങ്ങയും ചേർത്ത് അടച്ച്‍‍വച്ച് വേവിക്കാം. ഇടയ്ക്ക് ഇളക്കി കൊടുക്കണം. ആവിയിൽ കാബേജ് പെട്ടെന്ന് വെന്ത് കിട്ടും.

രുചിയ്ക്കായി വേവിച്ച ചെറുപയറ്‍ ചേർത്തും കാബേജ് തോരൻ ആക്കാവുന്നതാണ്. രുചിയൂറും കാബേജ് തോരൻ ചോറിന് കൂട്ടുവാനായി പെട്ടെന്ന് തയാറാക്കാം.