ഇതാ കാബേജ് കൊണ്ടൊരു സ്പെഷ്യൽ ഐറ്റം
ചേരുവകൾ
കാബേജ് 1 കപ്പ് നന്നായി അരിഞ്ഞ/ഗ്രേറ്റ് ചെയ്തത്
അരി മാവ് ½ കപ്പ്
കടലപ്പൊടി ½ കപ്പ്
കോണ്‍ ഫ്ലോര്‍ 1 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ½ ടീസ്പൂൺ
ചുവന്ന മുളക്പൊടി ½- ¾ ടീസ്പൂൺ
ഗരം മസാല ½ ടീസ്പൂൺ
ചുവന്ന ഫുഡ് കളർ (ഓപ്ഷണൽ) ¼ ടീസ്പൂൺ
ബേക്കിങ് സോഡ
സോയ സോസ് (ഓപ്ഷണൽ) 1 ടീസ്പൂൺ
ഉപ്പ് - പാകത്തിന്
ചെറുതായി അരിഞ്ഞ മല്ലിയില 2 ടീസ്പൂൺ
ഡീപ് ഫ്രൈ ചെയ്യാന്‍ എണ്ണ
തയാറാക്കുന്ന വിധം
ഒരു വലിയ പാത്രത്തിൽ, എണ്ണയൊഴികെ ബാക്കിയുള്ള ചേരുവകളെല്ലാം അല്പം വെള്ളംചേർത്ത് മിക്സ് ചെയ്യുക. ഒരു ഫ്രയിങ് പാനിൽ ഇടത്തരം തീയിൽ എണ്ണയൊഴിച്ച് ചൂടായ ശേഷം, ഈ മാവ് കുറച്ചു കുറച്ചായി ഇട്ടു കൊടുക്കുക. സ്വർണ നിറമാകുന്നതുവരെ വറുക്കുക.
അധിക എണ്ണ ഒഴിവാക്കാന്‍ ഒരു പേപ്പര്‍ ടവ്വലിലേക്കോ ടിഷ്യു പേപ്പറിലേക്കോ കോരി വയ്ക്കാം.ചെറുതായി അരിഞ്ഞ സവാള, മല്ലിയില എന്നിവ വിതറി നാരങ്ങാനീരും മുകളില്‍ ഒഴിച്ച് ചൂടോടെ കഴിക്കാം കാബേജ് 65.