ചെമ്പരത്തി റിഫ്രഷർ ഡ്രിങ്ക് !  

 

ചെമ്പരത്തി പൂവ് –  5 എണ്ണം
മുസമ്പി  –     1 
രാമച്ച വേര് – 2 എണ്ണം 
പഞ്ചസാര –  മധുരം അനുസരിച്ച് 
തേൻ –       1 ടീസ്പൂൺ 
വെള്ളം – രണ്ട് ഗ്ലാസ്സ് 
കറുത്ത കസ്കസ്    – 1 ടീസ്പൂൺ 

തയാറാക്കുന്ന വിധം

ഒരു ഗ്ലാസ്സ് വെള്ളം രാമച്ച വേര് ഇട്ട് തിളപ്പിച്ച് ചൂടാറാൻ വയ്ക്കുക. വെള്ളം തിളക്കുമ്പോൾ തീ ഓഫ് ചെയ്ത് ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ ഇട്ട് അടച്ചു വച്ച് 5 മിനിറ്റിനു ശേഷം അരിച്ച് ചൂടാറാൻ വയ്ക്കുക. രണ്ട് ടേബിൾ സ്പൂൺ വെള്ളത്തിൽ കസ്കസ് കുതിർത്ത് വയ്ക്കുക. മൂസമ്പി ജൂസ് എടുത്ത് വയ്ക്കുക. ഒരു ബൗളിലേക്ക് ചെമ്പരത്തി വെള്ളവും രാമച്ചവെള്ളവും മുസമ്പി ജൂസും മിക്സ് ചെയ്ത് ആവശ്യത്തിന് പഞ്ചസാര ചേർത്ത് തേനും ചേർത്ത് യോജിപ്പിച്ച ശേഷം സെർവിങ്ങ് ഗ്ലാസിലേക്ക് മാറ്റി കസ്കസും ഐസ് ക്യൂബ്സും ചേർത്ത് കുടിക്കാം.