ബട്ടർ ചിക്കൻ ഈ റെസിപ്പി ട്രൈ ചെയ്‌താൽ വീണ്ടും വീണ്ടും ഉണ്ടാക്കും

ചിക്കൻ - 1/2 കിലോഗ്രാം (ചെറിയ കഷണം)
ബട്ടർ - ആവശ്യത്തിന്
സവാള - 1 1/2 എണ്ണം (ഇടത്തരം)
തക്കാളി - 2 എണ്ണം (ഇടത്തരം)
അണ്ടിപ്പരിപ്പ് - 15 എണ്ണം (മുഴുവൻ)
വെളുത്തുള്ളി പേസ്റ്റ് - 3 ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
 
ചേരുവകൾ
ചിക്കൻ - 1/2 കിലോഗ്രാം (ചെറിയ കഷണം)
ബട്ടർ - ആവശ്യത്തിന്
സവാള - 1 1/2 എണ്ണം (ഇടത്തരം)
തക്കാളി - 2 എണ്ണം (ഇടത്തരം)
അണ്ടിപ്പരിപ്പ് - 15 എണ്ണം (മുഴുവൻ)
വെളുത്തുള്ളി പേസ്റ്റ് - 3 ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
കാശ്മീരി മുളക് പൊടി - 1 ടീസ്പൂൺ
ഗരം മസാല - 1/2 ടീസ്പൂൺ
കസൂരി മേത്തി - 1 ടേബിൾസ്പൂൺ
പാൽ / ഫ്രഷ് ക്രീം - 2 ടേബിൾസ്പൂൺ
പഞ്ചസാര - ഒരു നുള്ള്
ഉപ്പ് / വെള്ളം / എണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉപ്പ്, മുളകുപൊടി, 1 ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ്‌ എന്നിവ ചിക്കനുമായി ചേർത്ത് നന്നായി ഇളക്കി, അര മണിക്കൂർ നേരത്തേക്ക് മാറ്റി വയ്ക്കുക.
ആ സമയത്ത് ഒരു പാനിൽ അല്പം ബട്ടർ ചേർത്ത്‌, അരിഞ്ഞു വച്ചിരിക്കുന്ന സവാള, തക്കാളി, 2 ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ്‌, ഉപ്പ്‌, കാശ്മീരി മുളക് പൊടി, ഗരം മസാല, പഞ്ചസാര, അണ്ടിപ്പരിപ്പ് എന്നിവ ആവശ്യത്തിന് വെള്ളവും ചേർത്ത് 15 മിനിറ്റു അടച്ചു വച്ച് വേവിച്ചെടുക്കാം. ഇനി ഇത് ചൂടാറിയ ശേഷം നന്നായി അരച്ചെടുക്കുക.
മാരിനേറ്റ് ചെയ്‌ത ചിക്കൻ, അല്പം എണ്ണയിൽ മൊരിച്ചെടുക്കാം. അതിനു ശേഷം, അരച്ചെടുത്ത കൂട്ടും മൊരിച്ച ചിക്കനും അല്പം ബട്ടർ, കസൂരി മേത്തി എന്നിവ ചേർത്ത് തിളപ്പിച്ചെടുക്കുക. നന്നായി തിളച്ച ശേഷം, പാൽ അല്ലെങ്കിൽ ഫ്രഷ് ക്രീം ചേർത്ത് ഇളക്കി എടുക്കാം