സോഫ്റ്റ് ആയ ബട്ടർ ബൺ തയ്യാറാക്കിയാലോ
പാൽ – 150 മില്ലി
യീസ്റ്റ് – ഒരു ടീസ്പൂൺ
ഉപ്പ് – അര ടീസ്പൂൺ
മൈദ – ഒന്നേ മുക്കാൽ കപ്പ്
പഞ്ചസാര – മുക്കാൽ കപ്പ്
ആവശ്യമായ ചേരുവകൾ
പാൽ – 150 മില്ലി
യീസ്റ്റ് – ഒരു ടീസ്പൂൺ
ഉപ്പ് – അര ടീസ്പൂൺ
മൈദ – ഒന്നേ മുക്കാൽ കപ്പ്
പഞ്ചസാര – മുക്കാൽ കപ്പ്
ബട്ടർ – 20 ഗ്രാം
പാൽപ്പൊടി – രണ്ട് ടേബിൾ സ്പൂൺ
കസ്റ്റർഡ് പൌഡർ – ഒരു ടേബിൾ സ്പൂൺ
പഞ്ചസാര പൊടിച്ചത് -അരക്കപ്പ്
ബട്ടർ -65 ഗ്രാം
വൈറ്റ് ചോക്ലേറ്റ്
ബട്ടർ സ്കോച് എസ്സെൻസ്
തയ്യാറാക്കുന്ന രീതി
ഒരു ബൗളിലേക്ക് ചെറുചൂടുള്ള പാലും യീസ്റ്റും ആദ്യം ചേർക്കാം. ഇതൊന്നു മിക്സ് ചെയ്തു കഴിഞ്ഞ് മൈദയും പഞ്ചസാരയും കസ്റ്റാർഡ് പൗഡറും ബട്ടറും പാൽ പൊടിയും അല്പം ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കാം. ഇതിനെ ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക. ഒരു പാത്രത്തിലേക്ക് പൊടിച്ച പഞ്ചസാര ബട്ടർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇതിലേക്ക് വൈറ്റ് ചോക്ലേറ്റ് മെൽറ്റ് ചെയ്തതും കസ്റ്റാർഡ് പൗഡറും ബട്ടർ സ്കോച്ച് എസ്സെൻസ് ഉം ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു പൈപ്പിങ് ബാഗിൽ നിറയ്ക്കുക. കുഴച്ചു വച്ചിരിക്കുന്ന മാവ് നന്നായി പൊങ്ങുമ്പോൾ വീണ്ടും ഒന്ന് കുഴച്ച് ചെറിയ ബോളുകൾ ആക്കി മാറ്റാം. ഇത് വീണ്ടും പൊങ്ങാൻ മാറ്റി വയ്ക്കുക. ശേഷം എടുത്ത് കൈകൊണ്ട് അമർത്തി ഒന്ന് പരത്തുക. മുകളിൽ ക്രീം വയ്ക്കുക ഇനി രണ്ട് സൈഡിൽ നിന്നും വലിച്ചെടുത്ത് ക്രീം ഉള്ളിൽ വരത്തക്ക രീതിയിൽ കവർ ചെയ്തെടുക്കുക. ശേഷം ബേക്കിംഗ് ട്രേയിൽ നിരത്തി വയ്ക്കാം. ഇനി 20 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം.