പഞ്ഞിപോലുള്ള ബൺ ദോശ കഴിച്ചിട്ടുണ്ടോ ?
Aug 7, 2026, 14:55 IST
ചേരുവകൾ
ഉരുളക്കിഴങ്ങ്
ഇഞ്ചി
പച്ചമുളക്
തൈര്
റവ
കടലമാവ്
വെള്ളം
ഉപ്പ്
ബേക്കിങ് സോഡ
എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു ഇടത്തരം ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞതും, ചെറിയ കഷ്ണം ഇഞ്ചിയും, രണ്ട് പച്ചമുളകും, അര കപ്പ് തൈര് ചേർത്ത് അരച്ചെടുക്കുക. ഒരു ബൗളിൽ ഒരു കപ്പ് റവ, കാൽ കപ്പ് കടലമാവ് എന്നിവയെടുത്ത് ഇതിലേയ്ക്ക് ഉരുളക്കിഴങ്ങ് അരച്ചത് കൂടി ചേർത്ത് ഇളക്കുക. രണ്ട് മിനിറ്റിനു ശേഷം ഒരു ടീസ്പൂൺ ബേക്കിങ് സോഡ, അൽപ്പം ഉപ്പ് എന്നിവ ചേർത്തിളക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് ചൂടാക്കി മാറ്റി വെച്ചിരിക്കുന്ന മാവിൽ നിന്നും ആവശ്യത്തിന് ഒഴിച്ച് ദോശ ചുട്ടെടുക്കുക.