ചോറിനൊപ്പം കഴിക്കാൻ ഇതിലും നല്ലൊരു സൈഡ് ഡിഷ് വേറെയില്ല
ആവശ്യമായ ചേരുവകൾ:
വഴുതനങ്ങ – 250 ഗ്രാം (വട്ടത്തിൽ അരിഞ്ഞത്)
മുളകുപൊടി – 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
ആവശ്യമായ ചേരുവകൾ:
വഴുതനങ്ങ – 250 ഗ്രാം (വട്ടത്തിൽ അരിഞ്ഞത്)
മുളകുപൊടി – 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
അരിപ്പൊടി – 1 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – 1 ടീസ്പൂൺ (മസാല കുഴയ്ക്കാൻ) + വറുക്കാൻ ആവശ്യത്തിന്
കറിവേപ്പില, ഉപ്പ്, വെള്ളം – ആവശ്യത്തിന്
വഴുതനങ്ങ ഫ്രൈ ഉണ്ടാക്കുന്ന വിധം:
മസാല കൂട്ടാൻ: ഒരു പാത്രത്തിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, അരിപ്പൊടി, 1 ടീസ്പൂൺ വെളിച്ചെണ്ണ, പാകത്തിന് ഉപ്പ്, അല്പം വെള്ളം എന്നിവ ചേർത്ത് കുഴമ്പ് പരുവത്തിൽ നന്നായി കുഴച്ചെടുക്കുക.
മാരിനേഷൻ: വട്ടത്തിൽ അരിഞ്ഞു വെച്ചിരിക്കുന്ന വഴുതനങ്ങയുടെ രണ്ടു വശത്തും ഈ മസാലക്കൂട്ട് നന്നായി തേച്ചുപിടിപ്പിച്ച് 20 മിനിറ്റ് മാറ്റി വെക്കുക.
ഫ്രൈ ചെയ്തെടുക്കാൻ: ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ചൂടാക്കി വഴുതനങ്ങ കഷണങ്ങൾ ഇട്ട് ഇരുവശവും മൊരിഞ്ഞു വരുന്നത് വരെ ഫ്രൈ ചെയ്തെടുക്കുക.
വഴുതനങ്ങ വെന്തു വരുമ്പോൾ മുകളിലായി അല്പം കറിവേപ്പില കൂടി വിതറി വറുത്തെടുത്ത് വാങ്ങി വെക്കാം.