ഏവർക്കും ഇഷ്ടമാവും ഊത്തപ്പം തയ്യാറാക്കാം..
Oct 29, 2025, 19:27 IST
ബ്രേക്ഫാസ്റ്റിന് ഊത്തപ്പം തയ്യാറാക്കി നോക്കാം.
ചേരുവകള്‍
ദോശമാവ് - ആവശ്യത്തിന്
കാരറ്റ്, കാബേജ്, തക്കാളി, വേവിച്ച ഗ്രീന്‍പീസ് - ഒരു കപ്പ്
ഉപ്പ് - ആവശ്യത്തിന്
കുരുമുളക് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ദോശക്കല്ലില്‍ കുറച്ച് കട്ടിയില്‍ മാവ് ഒഴിച്ച് അതിനുമുകളില്‍ അരിഞ്ഞുവെച്ച പച്ചക്കറി വിതറി അടച്ചുവെച്ച് വേവിക്കുക. ചുറ്റും നെയ്യ് തൂവിയതിനു ശേഷം കുരുമുളകുപൊടിയും ഉപ്പും വിതറാം. ഊത്തപ്പം തയ്യാര്‍.