പ്രഭാതഭക്ഷണത്തിന് ഇനി  ഒരു വെറെെറ്റി പുട്ട് 

കുതിർത്ത് വച്ചിരിക്കുന്ന റാഗി നന്നായി കഴുകിയതിനു ശേഷം വെള്ളം മാറാൻ ഒരു അരിപ്പയിൽ വയ്ക്കുക. എന്നിട്ടു കുറച്ചു നനവോട് കൂടി മിക്സിയിൽ പൊടിച്ചെടുക്കുക

 

വേണ്ട ചേരുവകൾ 

    റാഗി                    1 കപ്പ്‌ (റാഗി രാത്രിയിൽ വെള്ളത്തിൽ ഇട്ടു ഒന്നു കുതിർതെടുക്കുക )
    ഉപ്പ്                       ആവശ്യത്തിന് 
    വെള്ളം              പൊടി നനയ്ക്കാൻ ആവശ്യത്തിന് 
     തേങ്ങ                 അരമുറി 

തയ്യാറാക്കുന്ന വിധം 

കുതിർത്ത് വച്ചിരിക്കുന്ന റാഗി നന്നായി കഴുകിയതിനു ശേഷം വെള്ളം മാറാൻ ഒരു അരിപ്പയിൽ വയ്ക്കുക. എന്നിട്ടു കുറച്ചു നനവോട് കൂടി മിക്സിയിൽ പൊടിച്ചെടുക്കുക. ഇനി പൊടിച്ചെടുത്ത റാഗി പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും തേങ്ങയും, നനയാൻ ആവശ്യമായ വെള്ളം കൂടെ ചേർത്തു പുട്ടിനു നനക്കുന്നത് പോലെ നനച്ചു പുട്ട് കുറ്റിയിൽ കുറച്ചു തേങ്ങ അതിന് ശേഷം റാഗി പൊടി പിന്നെയും തേങ്ങ എന്നാ രീതിയിൽ വച്ച് ആവിയിൽ പുഴുങ്ങി എടുത്താൽ നല്ല അടിപൊളി ഹെൽത്തി പ്രാതൽ റെഡി.