ബ്രേക്ക്ഫാസ്റ്റ് സ്പെഷ്യൽ; അപ്പത്തിന്റെ കൂടെ കഴിക്കാൻ ഇതിലും മികച്ച മറ്റൊരു വിഭവമില്ല!


വേണ്ട സാധനങ്ങള്‍
ചിക്കന്‍ - ഒരു കിലോ ( ചെറിയ കഷണങ്ങള്‍ ആയി മുറിച്ചത് ) 
ഉരുളകിഴങ്ങ് – ഇടത്തരം രണ്ടെണ്ണം ( ചെറിയ ചതുരത്തില്‍ കഷണങ്ങള്‍ ആക്കിയത് )
കാരറ്റ്- ഒരെണ്ണം ( ചെറിയ ചതുരത്തില്‍ കഷണങ്ങള്‍ ആക്കിയത് )

 

വേണ്ട സാധനങ്ങള്‍
ചിക്കന്‍ - ഒരു കിലോ ( ചെറിയ കഷണങ്ങള്‍ ആയി മുറിച്ചത് ) 
ഉരുളകിഴങ്ങ് – ഇടത്തരം രണ്ടെണ്ണം ( ചെറിയ ചതുരത്തില്‍ കഷണങ്ങള്‍ ആക്കിയത് )
കാരറ്റ്- ഒരെണ്ണം ( ചെറിയ ചതുരത്തില്‍ കഷണങ്ങള്‍ ആക്കിയത് )
സവാള - രണ്ടെണ്ണം ( ചതുരത്തില്‍ അരിഞ്ഞത് )
ഇഞ്ചി അരിഞ്ഞത് - ഒരു ടേബിള്സ്പൂറണ്‍ 
വെളുത്തുള്ളി അരിഞ്ഞത് - ഒരു ടേബിള്സ്പൂറണ്‍
പച്ച മുളക് രണ്ടായി കീറിയത് – അഞ്ചെണ്ണം 
കറുവപ്പട്ട – രണ്ടു ചെറിയ കഷണം
ഏലക്കാ – 4 – 5 എണ്ണം
ഗ്രാമ്പൂ – 4 എണ്ണം 
കുരുമുളക് ( പൊടിക്കാത്തത് ) – ഒരു ടീസ്പൂണ്‍ 
പെരും ജീരകം 
കട്ടിയുള്ള തേങ്ങാപ്പാല്‍ - ഒരു കപ്പ് 
കട്ടി കുറഞ്ഞ തേങ്ങാപ്പാല്‍ - മൂന്നു കപ്പ്
വെളിച്ചെണ്ണ , ഉപ്പ് – പാകത്തിന് 
കറിവേപ്പില – രണ്ട് കതിര്‍ 
ഉണ്ടാക്കുന്ന വിധം :-
ഒരു പാനില്‍ എണ്ണ ചൂടായതിനു ശേഷം കറുവപ്പട്ട ,ഗ്രാമ്പൂ, ഏലയ്ക്ക, കുരുമുളക് എന്നിവ നന്നായി വഴറ്റുക.
ഇനി സവാള , ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക്, കറിവേപ്പില എന്നിവ കൂടെ ചേര്ത്തു നല്ലത് പോലെ വഴറ്റുക . 
ഇതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ കൂടി ചേര്‍ത്ത് ഇളക്കി കട്ടി കുറഞ്ഞ തേങ്ങാ പാലില്‍ വേവിയ്ക്കുക. 
ഏകദേശം പകുതി വേവ് ആകുമ്പോള്‍ കാരറ്റ് , ഉരുളക്കിഴങ്ങ് എന്നിവ ചേര്ത്തു വീണ്ടും വേവിയ്ക്കുക. 
നന്നായി വെന്തു കഴിയുമ്പോള്‍ കട്ടി കൂടിയ തേങ്ങാപ്പാല്‍ ഒഴിയ്ക്കുക. തിളയ്ക്കാന്‍ അനുവദിയ്ക്കരുത്. രണ്ടു മിനിറ്റ് ചൂടാക്കിയത്തിനു ശേഷം അടുപ്പില്‍ നിന്നും വാങ്ങുക.
നല്ല രുചികരമായ ചിക്കന്‍ സ്റ്റൂ തയ്യാര്