അരിപ്പൊടി കൊണ്ടൊരു കിടിലൻ ബ്രേക്ക്ഫാസ്റ്റ്
ആദ്യമായി കൊഴുക്കട്ടയിൽ ഫിൽ ചെയ്യാനുള്ള ഫില്ലിംഗ് തയ്യാറാക്കാം ഇതിനായി ആദ്യം മിക്സിയുടെ ജാറിലേക്ക് ഒരുപിടി അളവിൽ ഗ്രീൻപീസ്, ഒരു പച്ചമുളക്, ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, ജിഞ്ചർ ഗാർലിക് പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക
ആവശ്യമായ ചേരുവകൾ:
അരിപ്പൊടി- ഒരു കപ്പ് ഗ്രീൻപീസ്- ഒരുപിടി പച്ചമുളക്- ഒന്ന് ഉരുളക്കിഴങ്ങ്- ചെറിയ കഷ്ണങ്ങളാക്കിയത് ജിഞ്ചർ-ഗാർലിക് പേസ്റ്റ് മല്ലിപ്പൊടി- 2 ടീസ്പൂൺ ഗരം മസാല- 2 ടീസ്പൂൺ ഉപ്പ്- ആവശ്യത്തിന് കൊഴുക്കട്ട
തയ്യാറാക്കുന്ന വിധം
ആദ്യമായി കൊഴുക്കട്ടയിൽ ഫിൽ ചെയ്യാനുള്ള ഫില്ലിംഗ് തയ്യാറാക്കാം ഇതിനായി ആദ്യം മിക്സിയുടെ ജാറിലേക്ക് ഒരുപിടി അളവിൽ ഗ്രീൻപീസ്, ഒരു പച്ചമുളക്, ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, ജിഞ്ചർ ഗാർലിക് പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിക്കുക. എണ്ണ ചൂടാകുമ്പോൾ കുറച്ച് ജീരകവും, കടലപ്പരിപ്പും ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. ഇനി ഇതിലേക്ക് അല്പം സവാളയും മല്ലിപ്പൊടിയും, ഗരം മസാലയും, ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അരച്ചുവെച്ച് ചേരുവ കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് പച്ചമണം പോകുന്നത് വരെ അടച്ചുവെച്ച് വേവിച്ചെടുക്കണം.
ഇനി ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളമൊഴിച്ച് ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് തിളപ്പിച്ച് എടുക്കുക. ഇനി ഇതിലേക്ക് മുക്കാൽ കപ്പ് അളവിൽ അരിപ്പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ഇനി ഇത് കുറച്ചുനേരം അടച്ചു വയ്ക്കാം. ചൂട് പോയിക്കഴിയുമ്പോൾ കൈ ഉപയോഗിച്ച് നല്ലതുപോലെ ഇളക്കി ഇത് ചെറിയ ഉരുളകളാക്കി മാറ്റാം. ഇനി ഇത് ചെറുതായി പരത്തി മുൻപ് തയ്യാറാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് ചേർക്കാം.ശേഷം ഇത് മടക്കിയോ ഉരുളയാക്കിയോ ആവി കയറ്റി എടുക്കാം.ഇതോടെ സ്വാദിഷ്ടമായ കൊഴുക്കട്ട തയ്യാർ.