പ്രഭാത ഭക്ഷണം പോഷകസമൃദ്ധമായ റാഗി- ക്യാരറ്റ് സൂപ്പ് ആയാലോ ? 

1. റാഗിപ്പൊടി - രണ്ട് ടേബിൾ സ്പൂൺ 
2. വെള്ളം - നാല് കപ്പ് 
3. ക്യാരറ്റ് - ഒന്ന് ( വേവിച്ച് അരച്ചെടുക്കുക )
4. വെളുത്തുള്ളി - നാല് അല്ലി ( ചതച്ചെടുക്കുക )
5. കുരുമുളക് പൊടി -അര ടീസ്പൂൺ 

 

വേണ്ട ചേരുവകൾ 

1. റാഗിപ്പൊടി - രണ്ട് ടേബിൾ സ്പൂൺ 
2. വെള്ളം - നാല് കപ്പ് 
3. ക്യാരറ്റ് - ഒന്ന് ( വേവിച്ച് അരച്ചെടുക്കുക )
4. വെളുത്തുള്ളി - നാല് അല്ലി ( ചതച്ചെടുക്കുക )
5. കുരുമുളക് പൊടി -അര ടീസ്പൂൺ 
6. മല്ലിയില, ഉപ്പ് - ആവശ്യത്തിന് 
7. വെണ്ണ - അര ടേബിൾ സ്പൂൺ 

തയ്യാറാക്കുന്ന വിധം

ചുവടുകട്ടിയുള്ള പാനിൽ റാഗിപ്പൊടി നന്നായി ചൂടാക്കിയെടുക്കുക. പൊടിയിലേക്ക് വെള്ളം ഒഴിക്കുക. ശേഷം മൂന്നു മുതൽ ആറുവരെയുള്ള ചേരുവകൾ കൂടി ചേർത്ത് തിളപ്പിക്കുക. കുറുകി തുടങ്ങുമ്പോൾ വെണ്ണ ചേർത്ത് വാങ്ങുക. ഇതോടെ നമ്മുടെ സ്പെഷ്യല്‍ റാഗി ക്യാരറ്റ് സൂപ്പ് റെഡി.