പ്രോട്ടീന്‍, കാല്‍സ്യം, എന്നിവ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട് 

 

ചേരുവകൾ

    300 ഗ്രാം തുവരപ്പരിപ്പ്
    1 ടീസ്പൂൺ ബേക്കിങ് പൗഡർ അല്ലെങ്കില്‍ വിനാഗിരിയോ നാരങ്ങാനീരോ ഉപയോഗിച്ച് വീര്യം കുറച്ച 1 ടീസ്പൂൺ ബേക്കിങ് സോഡ 
    2 ടേബിള്‍ സ്പൂണ്‍ എണ്ണ

തയാറാക്കുന്ന വിധം

- തുവരപ്പരിപ്പ് നന്നായി കഴുകി, വെള്ളത്തിലിട്ട് കുതിരാന്‍ വയ്ക്കുക. ഇത് നന്നായി കുതിര്‍ന്ന ശേഷം അരിച്ചെടുക്കുക.

- ചേരുവകള്‍ എല്ലാം കൂടി ചേര്‍ത്ത് ബ്ലെന്‍ഡറില്‍ അടിച്ചെടുക്കുക. അല്‍പ്പം വെള്ളം ചേര്‍ക്കാം.

- ഇത് എണ്ണയോ വെണ്ണയോ പുരട്ടിയ  ഒരു ബേക്കിംഗ് ട്രേയിലേക്ക് മാറ്റുക. മുകളില്‍ അല്‍പ്പം വെളുത്ത എള്ള് വിതറുക.

- ഓവൻ 180 ഡിഗ്രി സെൽഷ്യസിൽ  35 മിനിറ്റ് വേവിക്കുക.