വളരെ എളുപ്പം തയ്യാറാക്കാം  ബ്രെഡ് മസാല തോരൻ

ഒരു പാനിൽ നെയ്യ് ഒഴിച്ചു ചൂടാകുമ്പോൾ ബ്രഡ് ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക.ഒരു ചീനച്ചട്ടിയിൽ കടുക് വറുത്തതിനു ശേഷം ഉഴുന്ന് പരിപ്പും, തേങ്ങ അരിഞ്ഞതും വറുക്കുക. അതിലേക്ക് ഉള്ളി കൂടി ചേർത്ത് വഴറ്റുക

 

  വേണ്ട ചേരുവകൾ 

    1.ബ്രെഡ്                           10 എണ്ണം
    നെയ്യ് -                              3 ടീ സ്പൂൺ 
    2.ഉള്ളി അരിഞ്ഞത്     കാൽ കപ്പ് 
    3.എണ്ണ                      ഒരു ടേബിൾ സ്പൂൺ 
    കടുക്                           അര ടീ സ്പൂൺ 
    ഉഴുന്നുപരിപ്പ്              ഒരു ടീ സ്പൂൺ 
    തേങ്ങ അരിഞ്ഞത്   ഒരു വലിയ സ്പൂൺ 
    4.മുളക് പൊടി             ഒരു ടീ സ്പൂൺ 
    കുരുമുളക് പൊടി      ഒരു ടീ സ്പൂൺ 
    മഞ്ഞൾപ്പൊടി             കാൽ ടീ സ്പൂൺ 
    ഗരം മസാല                ഒരു ടീ സ്പൂൺ 
    5.തേങ്ങ ചിരകിയത്     അര കപ്പ് 
    വെളുത്തുള്ളി              നാല് അല്ലി 
    ഉപ്പ്                                 ആവശ്യത്തിന് 

പാകം ചെയ്യുന്ന വിധം 

ഒരു പാനിൽ നെയ്യ് ഒഴിച്ചു ചൂടാകുമ്പോൾ ബ്രഡ് ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക.ഒരു ചീനച്ചട്ടിയിൽ കടുക് വറുത്തതിനു ശേഷം ഉഴുന്ന് പരിപ്പും, തേങ്ങ അരിഞ്ഞതും വറുക്കുക. അതിലേക്ക് ഉള്ളി കൂടി ചേർത്ത് വഴറ്റുക. അഞ്ചാമത്തെ ചേരുവകൾ ചതച്ചിടുക. നാലാമത്തെ ചേരുവകളും, ഉപ്പും ചേർത്ത് ചൂടായിക്കഴിയുമ്പോൾ ബ്രഡ് കൂടി ചേർത്തു തോർത്തി എടുക്കുക.