വീട്ടിൽ ബ്രെഡ് ഇരിപ്പുണ്ടോ? ചായയ്ക്കൊപ്പം കഴിക്കാൻ ഈ മൊരിഞ്ഞ ബ്രെഡ് ബജി ഒന്ന് ഉണ്ടാക്കി നോക്കൂ
ചേരുവകൾ
ബ്രെഡ്: ആവശ്യത്തിന്
കടലമാവ് (കടലപ്പൊടി): 1 കപ്പ്
അരിപ്പൊടി: 1–2 ടേബിൾസ്പൂൺ
അപ്പക്കാരം (സോഡാപ്പൊടി): 2 നുള്ള്
മുളകുപൊടി: എരിവിനനുസരിച്ച്
ചേരുവകൾ
ബ്രെഡ്: ആവശ്യത്തിന്
കടലമാവ് (കടലപ്പൊടി): 1 കപ്പ്
അരിപ്പൊടി: 1–2 ടേബിൾസ്പൂൺ
അപ്പക്കാരം (സോഡാപ്പൊടി): 2 നുള്ള്
മുളകുപൊടി: എരിവിനനുസരിച്ച്
കായപ്പൊടി: അല്പം
ഉപ്പ്: ആവശ്യത്തിന്
വെള്ളം: മാവ് കുഴക്കാൻ ആവശ്യത്തിന്
എണ്ണ: ഡീപ് ഫ്രൈ ചെയ്യാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബ്രെഡ് തയ്യാറാക്കൽ:
ബ്രെഡിന്റെ നാലുവശത്തെയും അരിക് (edges) മുറിച്ചു മാറ്റുക. ആവശ്യമെങ്കിൽ ബ്രെഡ് ത്രികോണാകൃതിയിലോ ചതുരാകൃതിയിലോ രണ്ടായിട്ടോ നാലായിട്ടോ മുറിച്ചെടുക്കുക.
ബാറ്റർ (മാവ്) തയ്യാറാക്കൽ:
ഒരു ബൗളിൽ കടലമാവ്, അരിപ്പൊടി, സോഡാപ്പൊടി, മുളകുപൊടി, കായപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് കുറഞ്ഞ അളവിൽ വെള്ളം ചേർത്ത് ചെറുതായി കട്ടിയുള്ള പരുവത്തിൽ (തട്ടുകട ശൈലിയിൽ കോട്ടിംഗ് കിട്ടത്തക്കവിധം) കുഴച്ചെടുക്കുക.
വറുത്തെടുക്കൽ:
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് നന്നായി ചൂടാക്കുക. മുറിച്ചുവെച്ച ബ്രെഡ് കഷ്ണങ്ങൾ ഓരോന്നായി തയ്യാറാക്കിവെച്ച മാവിൽ മുക്കി (എല്ലാ ഭാഗത്തും മാവ് നന്നായി പുരണ്ട് നിൽക്കണം) ചൂടായ എണ്ണയിലേക്ക് ഇടുക.
ഫിനിഷിംഗ്:
മിതമായ തീയിൽ തിരിച്ചും മറിച്ചും ഇട്ട് പുറംഭാഗം നല്ല കരുകരുപ്പും പൊൻനിറവും (ഗോൾഡൻ ബ്രൗൺ) ആകുന്നതുവരെ വറുത്തെടുത്ത് കോരി മാറ്റുക.
ചൂടോടെ തേങ്ങാ ചട്നിയോ ടൊമാറ്റോ സോസോ കൂട്ടി കഴിക്കാൻ മൊരിഞ്ഞ ബ്രെഡ് ബജി തയ്യാർ!