തുടക്കക്കാർക്കും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു സിമ്പിൾ ബൂന്തി ലഡ്ഡു റെസിപ്പി

ആവശ്യമായ സാധനങ്ങൾ
കടലമാവ് – 2 കപ്പ്
പഞ്ചസാര – 1½ കപ്പ്
വെള്ളം – ആവശ്യത്തിന്
ഏലക്കാപ്പൊടി – ½ ടീസ്പൂൺ
കുങ്കുമപ്പൂവ് അല്ലെങ്കിൽ ഫുഡ് കളർ – അല്പം

 

ആവശ്യമായ സാധനങ്ങൾ
കടലമാവ് – 2 കപ്പ്
പഞ്ചസാര – 1½ കപ്പ്
വെള്ളം – ആവശ്യത്തിന്
ഏലക്കാപ്പൊടി – ½ ടീസ്പൂൺ
കുങ്കുമപ്പൂവ് അല്ലെങ്കിൽ ഫുഡ് കളർ – അല്പം
കശുവണ്ടി, ഉണക്ക മുന്തിരി – ആവശ്യത്തിന്
നെയ്യ് – 2 ടേബിൾ സ്പൂൺ
എണ്ണ – വറുക്കാൻ

തയ്യാറാക്കുന്ന വിധം

1. ബൂന്ദി മാവ് തയ്യാറാക്കുക
കടലമാവിൽ വെള്ളം ചേർത്ത് ദോശമാവിനേക്കാൾ അല്പം കട്ടിയുള്ള മാവ് ഉണ്ടാക്കുക.
ഫുഡ് കളർ അല്ലെങ്കിൽ കുങ്കുമപ്പൂവ് ചേർക്കാം.
2. ബൂന്ദി വറുക്കുക
എണ്ണ ചൂടാക്കുക.
ബൂന്ദി കരണ്ടി ഉപയോഗിച്ച് മാവ് ഒഴിച്ച് ചെറിയ ബൂന്ദികൾ ഉണ്ടാക്കി വറുക്കുക.
ക്രിസ്പിയാകാതെ മൃദുവായി വേവിച്ചാൽ മതി.
3. പാനി തയ്യാറാക്കുക
പഞ്ചസാരയും വെള്ളവും ചേർത്ത് ഒറ്റ നൂൽ പാകം വരെയാക്കി തിളപ്പിക്കുക.
ഏലക്കാപ്പൊടി ചേർക്കുക.
4. ലഡ്ഡു ഉണ്ടാക്കുക
വറുത്ത ബൂന്ദി പാനിയിലേക്ക് ചേർക്കുക.
നെയ്യിൽ വറുത്ത കശുവണ്ടിയും മുന്തിരിയും ചേർക്കുക.
അല്പം ചൂട് ഇരിക്കുമ്പോൾ കൈകൊണ്ട് ഉരുട്ടി ലഡ്ഡു ആക്കുക.