കടയിൽ നിന്ന് വാങ്ങേണ്ട, നല്ല മൊരിഞ്ഞ മസാല ബോണ്ട ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം

ചേരുവകൾ
ഉരുളക്കിഴങ്ങ്: 1/2 കിലോ (പുഴുങ്ങി തൊലികളഞ്ഞു ഉടച്ചത്)
സവാള: 3 എണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക്: 5 എണ്ണം (അരിഞ്ഞത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടീസ്പൂൺ
വലിയ ജീരകം (പെരുംജീരകം): 1 ടീസ്പൂൺ
കടുക്: 1/2 ടീസ്പൂൺ

 

ചേരുവകൾ
ഉരുളക്കിഴങ്ങ്: 1/2 കിലോ (പുഴുങ്ങി തൊലികളഞ്ഞു ഉടച്ചത്)
സവാള: 3 എണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക്: 5 എണ്ണം (അരിഞ്ഞത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടീസ്പൂൺ
വലിയ ജീരകം (പെരുംജീരകം): 1 ടീസ്പൂൺ
കടുക്: 1/2 ടീസ്പൂൺ
കറിവേപ്പില, മല്ലിച്ചപ്പ്: ആവശ്യത്തിന്
വെളിച്ചെണ്ണ: 2 ടേബിൾസ്പൂൺ (+ വറുക്കാൻ ആവശ്യത്തിന്)
ഉപ്പ്: പാകത്തിന്
കോട്ടിംഗിനുള്ള മാവ്:
കടലമാവ്: 1 കപ്പ്
മൈദ: 1/2 കപ്പ്
അരിപ്പൊടി: 1/4 കപ്പ്
മുളകുപൊടി: 1 ടീസ്പൂൺ
കായപ്പൊടി: 1 നുള്ള്
മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ
ഉപ്പ്: പാകത്തിന്
വെള്ളം: മാവ് കലക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മസാല തയ്യാറാക്കൽ:
ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് വലിയ ജീരകവും കറിവേപ്പിലയും ചേർക്കുക. ശേഷം അരിഞ്ഞ സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക. അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക (സവാളയും പച്ചക്കറികളും പകുതി വെവായാൽ മതി).
ഉരുളക്കിഴങ്ങ് കൂട്ട് യോജിപ്പിക്കൽ:
തയ്യാറാക്കി വെച്ചിരിക്കുന്ന ഈ മസാലക്കൂട്ട് പുഴുങ്ങി ഉടച്ചുവെച്ച ഉരുളക്കിഴങ്ങിലേക്കും മല്ലിച്ചപ്പിലേക്കും ചേർത്ത് നന്നായി മിക്സ് ചെയ്യുക (ഉപ്പ് പാകമാണോ എന്ന് നോക്കുക). ശേഷം ഇതിൽ നിന്നും ചെറിയ മാവ് എടുത്ത് ചെറുനാരങ്ങയുടെ വലിപ്പത്തിൽ ഉരുളകളാക്കി മാറ്റി വെക്കുക.
കോട്ടിംഗ് മാവ് തയ്യാറാക്കൽ:
ഒരു പാത്രത്തിൽ കടലമാവ്, മൈദ, അരിപ്പൊടി, മുളകുപൊടി, കായപ്പൊടി, മഞ്ഞൾപ്പൊടി, പാകത്തിന് ഉപ്പ് എന്നിവയെടുക്കുക. അതിലേക്ക് അല്പം വെള്ളം ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിൽ കട്ടകളില്ലാതെ കലക്കി എടുക്കുക.
വറുത്തെടുക്കൽ:
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. തയ്യാറാക്കി വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ബോൾ ഓരോന്നായി എടുത്ത് മാവിൽ മുക്കി (എല്ലാ ഭാഗത്തും മാവ് കോട്ടാക്കിയ ശേഷം) ചൂടായ എണ്ണയിലേക്ക് ഇടുക. മീഡിയം തീയിൽ വെച്ച് ഗോൾഡൻ നിറമാകുന്നതുവരെ പൊരിച്ചെടുക്കുക.
ചൂടോടെ ചായയ്ക്കൊപ്പമോ ചട്നിക്കൊപ്പമോ വിളമ്പാൻ രുചികരമായ മസാല ബോണ്ട തയ്യാർ!