വൈകുന്നേരത്തെ കട്ടൻ ചായയ്ക്ക് ബെസ്റ്റ് കോമ്പിനേഷൻ; കറുമുറെ കഴിക്കാൻ ഒരു ചൂടൻ ബോണ്ട!
ചേരുവകൾ
ഉരുളക്കിഴങ്ങ് – 3 എണ്ണം
സവാള – 1 എണ്ണം
പച്ചമുളക് – 2 എണ്ണം
ചേരുവകൾ
ഉരുളക്കിഴങ്ങ് – 3 എണ്ണം
സവാള – 1 എണ്ണം
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – 1 ചെറിയ കഷണം
കറിവേപ്പില – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മാവ് തയ്യാറാക്കാൻ:
കടലമാവ് – 1 കപ്പ്
അരിപൊടി – 1 ടേബിൾസ്പൂൺ
മുളകുപൊടി – ½ ടീസ്പൂൺ
കായപ്പൊടി – ഒരു നുള്ള്
ബേക്കിംഗ് സോഡ – ഒരു നുള്ള്
വെള്ളം – ആവശ്യത്തിന്
എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് വേവിച്ച് നന്നായി ഉടച്ചെടുക്കുക.
ചട്ടിയിൽ കുറച്ച് എണ്ണ ഒഴിച്ച് സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ വഴറ്റുക.
മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് ഉടച്ച ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി ഇളക്കുക.
തണുത്ത ശേഷം ചെറിയ ഉരുളകളാക്കി മാറ്റിവയ്ക്കുക.
കടലമാവ്, അരിപൊടി, മുളകുപൊടി, കായപ്പൊടി, സോഡ, ഉപ്പ് എന്നിവ ചേർത്ത് കുറച്ച് കട്ടിയുള്ള മാവ് തയ്യാറാക്കുക.
ഓരോ ഉരുളയും മാവിൽ മുക്കി ചൂടായ എണ്ണയിൽ മീഡിയം തീയിൽ സ്വർണ്ണനിറമാകുന്നതുവരെ വറുക്കുക.
ചൂടോടെ ചായയ്ക്കൊപ്പം കഴിക്കാം.