രു​ചി​യൂ​റും ബോം​ബെ ബി​രി​യാ​ണി

 

 

ചേ​രു​വ​ക​ൾ:

    ബ​സ്​​മ​തി അ​രി - 1കി​ലോ
    ചി​ക്ക​ൻ - 1കി​ലോ, ഉ​രു​ള​ക്കി​ഴ​ങ്ങ് - 500ഗ്രാം
    ​സ​വാ​ള - 3 എ​ണ്ണം, ത​ക്കാ​ളി - 3 എ​ണ്ണം
    ഇ​ഞ്ചി വെ​ളു​ത്തു​ള്ളി - 2 tbs, പ​ച്ച​മു​ള​ക് ച​ത​ച്ച​ത് - 1 tbs, ജീ​ര​കം - 1 tsp, മ​ഞ്ഞ​ൾ​പ്പൊ​ടി - 3/4 tsp
    മു​ള​ക്പൊ​ടി - 1 tbs, ചെ​റു​നാ​ര​ങ്ങാ - 1 എ​ണ്ണം
    കാ​ശ്​​മീ​രി മു​ള​ക്പൊ​ടി - 1 tbs
    മ​ല്ലി​പ്പൊ​ടി - 1 tbs, ബോം​ബെ ബി​രി​യാ​ണി മ​സാ​ല​പൊ​ടി - 3 tbs, തൈ​ര് - അ​ര​ക്ക​പ്പ്
    ആ​ലു ബു​ഖാ​ര (dried plums) -2എ​ണ്ണം
    ഏ​ല​ക്കാ​യ - 5 എ​ണ്ണം, ഗ്രാ​മ്പൂ - 5 എ​ണ്ണം
    ക​റു​വാ​പ്പ​ട്ട - 2 എ​ണ്ണം, പ​ട്ട​യി​ല - 2 എ​ണ്ണം
    മ​ല്ലി​യി​ല, പു​തി​ന​യി​ല, ഉ​പ്പ്്​, ത​ക്കോ​ലം - 1 എ​ണ്ണം
    ഓ​യി​ൽ

ത​യാറാ​ക്കാൻ:

ഒ​രു പാ​നി​ൽ ഓ​യി​ൽ ചൂ​ടാ​ക്കി സ​വാ​ള ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ക. ഒ​രു കോ​ട്ട​ൺ തു​ണി​യി​ൽ എ​ല്ലാ ഗ​രം മ​സാ​ല​ക​ളും ഇ​ട്ടു കെ​ട്ടു​ക. ഒ​രു വ​ലി​യ പാ​ത്ര​ത്തി​ൽ വെ​ള്ളം ചൂ​ടാ​ക്കാ​ൻ വെ​ച്ച് ഈ ​മ​സാ​ല കെ​ട്ട് അ​തി​ലേ​ക്ക് ഇ​ട്ടു കൊ​ടു​ക്കു​ക. വെ​ള്ളം ചൂ​ടാ​യി വ​ന്നാ​ൽ കു​തി​ർ​ത്ത്‌ വെ​ച്ച അ​രി ഇ​ട്ടു കൊ​ടു​ക്കു​ക. 90% വെ​ന്തു വ​ന്നാ​ൽ ഊ​റ്റി മാ​റ്റി വെ​ക്കു​ക. ഒ​രു പാ​ൻ ചൂ​ടാ​ക്കി ഓ​യി​ൽ ഒ​ഴി​ച്ച് കൊ​ടു​ക്കു​ക. ശേ​ഷം പ​ട്ട​യി​ല, ക​റു​വാ​പ്പ​ട്ട, ജീ​ര​കം എ​ന്നി​വ ചേ​ർ​ത്ത് കൊ​ടു​ക്കു​ക.

ഉ​രു​ള​ക്കി​ഴ​ങ്ങു ചേ​ർ​ത്ത് കൊ​ടു​ത്തു ന​ന്നാ​യി വ​ഴ​റ്റു​ക. ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്​​റ്റും മു​ള​ക് പേ​സ്​​റ്റും ചേ​ർ​ക്കു​ക. ന​ന്നാ​യി വ​ഴ​റ്റു​ക. ചി​ക്ക​ൻ ക​ഷ്​​ണ​ങ്ങ​ൾ ചേ​ർ​ത്ത് കൊ​ടു​ത്ത് മി​ക്​​സ്​ ചെ​യ്യു​ക. ഉ​പ്പും മ​റ്റെ​ല്ലാ പൊ​ടി​ക​ളും ചേ​ർ​ക്കു​ക. വ​ഴ​റ്റു​ക. തൈ​ര് ചേ​ർ​ത്ത് കൊ​ടു​ക്കു​ക. 2-3 മി​നി​റ്റ് വേ​വി​ക്കു​ക. ശേ​ഷം ത​ക്കാ​ളി ഉ​ട​ച്ച വെ​ള്ളം മ​സാ​ല​യി​ലേ​ക്ക് ചേ​ർ​ത്ത് കൊ​ടു​ക്കു​ക. Dried plum (ആ​ലു ബു​ഖാ​ര) ചേ​ർ​ത്ത് കൊ​ടു​ത്ത്‌ ന​ന്നാ​യി മി​ക്​​സ്​ ചെ​യ്യു​ക.

ഫ്രൈ ​ചെ​യ്​​ത്​ മാ​റ്റി വെ​ച്ച സ​വാ​ള ചേ​ർ​ക്കു​ക. മ​ല്ലി​യി​ല​യും പു​തീ​ന ഇ​ല​യും ഇ​ട്ട് കൊ​ടു​ക്കാം. ഈ ​മ​സാ​ല​ക്ക് മു​ക​ളി​ൽ ര​ണ്ടു പ്രാ​വ​ശ്യ​മാ​യി വേ​വി​ച്ചു വെ​ച്ച അ​രി​യും ബാ​ക്കി​യു​ള്ള വ​റു​ത്തു വെ​ച്ച സ​വാ​ള​യും പൊ​തീ​ന​യും മ​ല്ലി​യി​ല​യും അ​ൽ​പം ബോം​ബെ മ​സാ​ല പൊ​ടി​യും വി​ത​റി കൊ​ടു​ക്കാം. ശേ​ഷം 2 ടേബിൾ സ്പൂൺഓ​യി​ൽ ചേ​ർ​ത്ത് കൊ​ടു​ക്കാം. ചെ​റു​നാ​ര​ങ്ങാ പി​ഴി​ഞ്ഞ​ത് മ​ഞ്ഞ​ൾ​പൊ​ടി​യി​ൽ ചേ​ർ​ത്ത് അ​രി​യു​ടെ മു​ക​ളി​ൽ ഒ​ഴി​ച്ച് 15-20 മി​നി​റ്റ് ദം ​ഇ​ടാ​ൻ വെ​ക്കാം. ന​മ്മു​ടെ ബോം​ബെ ബി​രി​യാ​ണി റെ​ഡി.