ഇത് വേറെ ലെവൽ ഐറ്റം !

 

ചേരുവകൾ

    ബിസ്കറ്റ് ഏതെങ്കിലും -എട്ട്​ എണ്ണം ( മാരിഗോൾഡാണ് ഇവിടെ ഉപയോഗിച്ചത്)
    തണുത്ത പാൽ -ഒരു വലിയ ഗ്ലാസ്
    പഞ്ചസാര - രണ്ട്​ ടേബിൾ സ്പൂൺ
    കോഫി പൗഡർ - ഒന്നര ടീസ്പൂൺ, അല്ലെങ്കിൽ ഒരു ടീസ്പൂൺ വാനില എസൻസ് ഉപയോഗിക്കാം
    ഐസ് ക്യൂബ് - ആവശ്യത്തിന്
    ചോക്കലേറ്റ് സിറപ്പ് -അലങ്കരിക്കാൻ
    നട്ട്സ് - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

    പാൽ ഫ്രിഡ്ജിൽ വെച്ച് നല്ല കട്ടയാക്കുക.
    ഒരു മിക്സിയിൽ പാലും ബിസ്കറ്റും കാപ്പിപ്പൊടിയും ആവശ്യത്തിന് മധുരവും ഐസുമിട്ട്​ നന്നായി അടിച്ചെടുക്കുക

ഒരു ഗ്ലാസിൽ ചോക്കലേറ്റ് സിറപ്പ് ഒഴിച്ച് അതിലേക്ക്​ മിൽക്ക് ഷേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം നട്ട്സ്, ചോക്ലേറ്റ് സിറപ്പ് എന്നിവ ഏറ്റവും മുകളിലായിട്ട് ഇട്ടുകൊടുക്കുക. മിൽക്ക് ഷേക്ക് റെഡി!!!