ബിസ്കറ്റും ചോക്ലേറ്റും ഉണ്ടെങ്കിൽ വായിൽ അലിയും സൂപ്പർ പുഡ്ഡിംഗ് റെഡി

ചേരുവകൾ:

    ചോക്ലേറ്റ് ബിസ്കറ്റ് – 2 പാക്കറ്റ്

    പാൽ – 2 കപ്പ്

    കൊക്കോ പൗഡർ – 2 ടേബിൾസ്പൂൺ

    പഞ്ചസാര – 3 ടേബിൾസ്പൂൺ

 

ചേരുവകൾ:

    ചോക്ലേറ്റ് ബിസ്കറ്റ് – 2 പാക്കറ്റ്

    പാൽ – 2 കപ്പ്

    കൊക്കോ പൗഡർ – 2 ടേബിൾസ്പൂൺ

    പഞ്ചസാര – 3 ടേബിൾസ്പൂൺ

    കോൺഫ്ലോർ – 2 ടേബിൾസ്പൂൺ

    വാനില എസൻസ് – ½ ടീസ്പൂൺ

    ചോക്ലേറ്റ് പൊടി – അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം:

    ഒരു പാത്രത്തിൽ പാൽ എടുത്ത് കൊക്കോ പൗഡറും പഞ്ചസാരയും ചേർത്ത് നന്നായി കലക്കുക.

    മറ്റൊരു പാത്രത്തിൽ അല്പം പാലെടുത്ത് കോൺഫ്ലോർ കട്ടകളില്ലാതെ കലക്കുക.

    ചോക്ലേറ്റ് പാൽ മിശ്രിതം അടുപ്പിൽ വെച്ച് ചൂടാക്കുക.

    ഇതിലേക്ക് കോൺഫ്ലോർ മിശ്രിതം ചേർത്ത് തുടർച്ചയായി ഇളക്കുക.

    കട്ടിയുള്ള ക്രീം രൂപപ്പെടുമ്പോൾ വാനില എസൻസ് ചേർത്ത് അടുപ്പിൽ നിന്ന് മാറ്റുക.

    ഒരു ഗ്ലാസ് പാത്രത്തിൽ ബിസ്കറ്റ് നിരത്തുക.

    അതിനു മുകളിൽ തയ്യാറാക്കിയ ചോക്ലേറ്റ് ക്രീം ഒഴിക്കുക.

    വീണ്ടും ബിസ്കറ്റും ക്രീമും എന്ന രീതിയിൽ പാളികളായി നിരത്തുക.

    ഏറ്റവും മുകളിൽ ചോക്ലേറ്റ് പൊടി വിതറുക.

    ഫ്രിഡ്ജിൽ 3–4 മണിക്കൂർ വെച്ച് തണുപ്പിച്ചശേഷം മുറിച്ച് വിളമ്പാം.