ഉത്തരേന്ത്യൻ വിഭവങ്ങളിൽ പ്രസിദ്ധമായ ഡിന്നർ തയ്യാറാക്കാം

 

ചേരുവകൾ:

മൈദ: രണ്ടു കപ്പ്
റവ: നാലു സ്പൂൺ
യീസ്റ്റ്: രണ്ടു സ്പൂൺ
പഞ്ചസാര: ഒരു സ്പൂൺ
ഉപ്പ്: ഒരു സ്പൂൺ
തൈര്: മൂന്ന് സ്പൂൺ
ചൂടുവെള്ളം
എണ്ണ: ആവശ്യത്തിന്

 ബട്ടൂര തയ്യാറാക്കുന്നവിധം:

ചെറുചൂടുവെള്ളത്തിൽ യീസ്റ്റ്് അലിയിച്ചെടുക്കുക. മൈദയിലേക്ക് റവ, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്തിളക്കുക. പിന്നീട് രണ്ടു സ്പൂൺ എണ്ണയും തൈരും ചൂടുവെള്ളവും ഒഴിക്കുക. കൂട്ടിയിണക്കി ചപ്പാത്തിമാവിന്റെ പരുവത്തിലാക്കുക.

നനഞ്ഞ തുണികൊണ്ട് ഈ മാവ് മൂടി നാലു മണിക്കൂർ വെക്കുക. മാവ് നല്ലപൊലെ പൊന്തിയാൽ ചപ്പാത്തി വലുപ്പത്തിലുള്ള ഉരുളകളാക്കണം. പിന്നീട് മൈദപ്പൊടിയിൽ മുക്കി ചപ്പാത്തി പരത്തുന്നതുപോലെ പരത്തിയെടുക്കുക.

ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. നല്ലപോലെ തിളച്ച എണ്ണയിലേക്ക് പരത്തിവെച്ചിരിക്കുന്നവ ഓരോന്നു വീതം ഇട്ട് വറുത്തെടുക്കണം. ഇളംബ്രൗൺ നിറമായാൽ ഊറ്റിയെടുക്കാം. ബട്ടൂര തയ്യാർ