വൈകുന്നേര ചായയ്ക്ക് ബെസ്റ്റ് സ്നാക്ക്

ചേരുവകള്‍
ബ്രഡ് – 10 എണ്ണം
ചിക്കന്‍ എല്ലില്ലാത്തത് – 200 ഗ്രാം
സവാള – 1 ഇടത്തരം

 

ചേരുവകള്‍
ബ്രഡ് – 10 എണ്ണം
ചിക്കന്‍ എല്ലില്ലാത്തത് – 200 ഗ്രാം
സവാള – 1 ഇടത്തരം
കാപ്‌സിക്കം – 1 ഇടത്തരം
കാരറ്റ്- 1 ചെറുത്
നാരങ്ങാനീര് – 1 ടീ സ്പൂണ്‍
മുളകുപൊടി – 1/2 ടീ സ്പൂണ്‍
കുരുമുളകു പൊടി – 1/2 ടീ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മയൊണൈസ് – 2 ടേബിള്‍ സ്പൂണ്‍
ബ്രഡ് പൊടി – 1 കപ്പ്
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
ചിക്കന്‍ ഉണ്ടെങ്കില്‍ ഉപ്പും കുരുമുളകും ചേര്‍ത്ത് വേവിച്ച് കൈ കൊണ്ട് ചെറിയ കഷ്ണങ്ങളായി പൊടിച്ചെടുക്കുക. ഇല്ലെങ്കിലും കുഴപ്പമില്ല. പച്ചക്കറികള്‍ ചെറുതായി അരിഞ്ഞെടുക്കുക, ഇതു പൊടിച്ചുവച്ച ചിക്കനൊപ്പം ചേര്‍ത്ത് 6 മുതല്‍ 10 വരെയുള്ള ചേരുവകള്‍ ചേര്‍ത്തിളക്കിയാല്‍ ഫില്ലിങ് റെഡി.
ഓരോ ബ്രഡ് കഷ്ണങ്ങളായെടുത്ത്, അരികു മുറിച്ച് വെള്ളത്തില്‍ മുക്കിയെടുക്കുക. അതിനു ശേഷം അധികമുള്ള വെള്ളം കളയുന്നതിനായി, ബ്രഡ് രണ്ടു കൈകൊണ്ടും അമര്‍ത്തുക. നനച്ചെടുത്ത ബ്രഡ് ഷീറ്റിലേക്ക് നേരത്തെ തയാറാക്കി വച്ച കൂട്ട് നിറച്ച് ബോള്‍ പോലെ ഒട്ടിച്ചെടുത്ത് ഉരുട്ടിയെടുക്കുക, അതിനു ശേഷം ഓരോ ബ്രഡ് ബോളും ബ്രഡ് പൊടിയില്‍ മുക്കി എടുക്കുക.
പാനില്‍ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍, ഉരുളകള്‍ ഇട്ടു പൊരിച്ചെടുക്കുക. പുറം ഭാഗം ഗോള്‍ഡന്‍ നിറമാകുന്നതുവരെ ഫ്രൈ ചെയ്യുക. ചെറിയ തീയില്‍ ഇട്ടു വേണം ഫ്രൈ ചെയ്യാന്‍, പാകമായാല്‍ എണ്ണയില്‍ നിന്നും മാറ്റി ടൊമാറ്റോ സോസിനൊപ്പം വിളമ്പാം. ബ്രഡ് ബോള്‍സ് റെഡി.