ചൂട് ചോറിന് ബെസ്റ്റ്: നാവിൽ കൊതിയൂറുന്ന ചെറുനാരങ്ങ അച്ചാർ തയ്യാറാക്കാം

  നാരങ്ങ- 1 കിലോ
    ഉപ്പ്- 8 ടേബിൾസ്പൂൺ
    വെളിച്ചെണ്ണ- 1/2 കപ്പ്
    ഉലുവ- 1 ടീസ്പൂൺ
    കടുക്- 1 1/2 ടീസ്പൂൺ
 

ചേരുവകൾ

    നാരങ്ങ- 1 കിലോ
    ഉപ്പ്- 8 ടേബിൾസ്പൂൺ
    വെളിച്ചെണ്ണ- 1/2 കപ്പ്
    ഉലുവ- 1 ടീസ്പൂൺ
    കടുക്- 1 1/2 ടീസ്പൂൺ
    ഇഞ്ചി- 1/4 കപ്പ്
    വെളുത്തുള്ളി- 1/2 കപ്പ്
    പച്ചമുളക്- 3 എണ്ണം
    കറിവേപ്പില- 3 തണ്ട്
    മഞ്ഞള്‍പൊടി- 1/2 ടീസ്പൂൺ
    മുളകുപൊടി- 4 ടേബിൾസ്പൂൺ
    കാശ്മീരിമുളകുപൊടി- 4 ടേബിൾസ്പൂൺ
    കായപ്പൊടി- 1 ടീസ്പൂൺ
    പഞ്ചസാര- 1 ടേബിൾസ്പൂൺ
    വിനാഗിരി- 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

    1 കിലോ പഴുത്ത നാരങ്ങ നന്നായി കഴുകിയെടുക്കുക.
    ഒന്നര ലിറ്റർ വെള്ളം തിളപ്പിക്കാൻ വയ്ക്കുക.
    തിളച്ചു വരുന്ന വെള്ളത്തിലേക്ക് നാരങ്ങ ചേർത്ത് ഇടത്തരം തീയിൽ വേവിക്കുക മൂന്ന് മുതൽ നാല് മിനിറ്റ് വരെ വേവിച്ചെടുക്കുക.
    ശേഷം അടുപ്പണച്ച് നാരങ്ങ വെള്ളത്തിൽ നിന്ന് മാറ്റി നന്നായി തുടച്ച് ഈർപ്പം ഇല്ലാതെടുക്കുക.
    ചൂടാറിയതിനു ശേഷം നാരങ്ങ ചെറിയ കഷ്ണങ്ങളായി മുറിക്കുക.
    അതിലേക്ക് ഏഴ് ടേബിൾസ്പൂൺ ഉപ്പ് ചേർത്തിളക്കി യോജിപ്പിച്ച് മാറ്റി വയ്ക്കുക.
    അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അര കപ്പ് നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക.
    അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ചേർത്ത് പൊട്ടിക്കുക.
    ഒന്നര ടീസ്പൂൺ​ കടുക് ചേർത്ത് പൊട്ടിക്കുക.
    ഇടത്തരം തീയിൽ  ഇഞ്ചി ചെറുതായി അരഞ്ഞത് കാൽ കപ്പ്, വെളുത്തുള്ളി നടുവെ കീറിയത് അര കപ്പ്, 3 പച്ചമുളക് അരിഞ്ഞത്, മൂന്ന് തണ്ട് കറിവേപ്പില, ഒരു ടേബിൾസ്പൂൺ ഉപ്പ് എന്നിവ ചേർത്തിളക്കി വഴറ്റുക.
    വെളുത്തുള്ളിയുടെ നിറം മാറി വരുമ്പോൾ കുറഞ്ഞ തീയിൽ അര ടീസ്പൂൺ മഞ്ഞൾപ്പൊടി, നാല് ടേബിൾസ്പൂൺ കാശ്മീരിമുളകുപൊടി, നാല് ടേബിൾസ്പൂൺ മുളകുപൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കുക.ഉടൻ തന്നെ അടുപ്പണക്കുക.
    ഒരു ടീസ്പൂൺ കായപ്പൊടി, ഒരു ടേബിൾസ്പൂൺ പഞ്ചസാര, രണ്ട് ടേബിൾസ്പൂൺ​ വിനാഗിരിയും ചേർത്തിളക്കുക.
    ശേഷം മാറ്റി വച്ചിരിക്കുന്ന നാരങ്ങ ചേർത്തിളക്കി യോജിപ്പിക്കുക.