ശരീരത്തിന് ആരോഗ്യം നൽകും ഈ പച്ചക്കറി 

 

കയ്‌പ്പ് എന്ന കേട്ടാല്‍ പലരുടെയും മനസിലേക്ക് ആദ്യം വരുന്നത് കയ്പ്പയ്ക്ക ആകാം. അല്പം കയ്പ്പാണെങ്കിലും നിരവധി ഗുണങ്ങള്‍ നിറഞ്ഞതാണ് പാവയ്‌ക്ക്. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്‌ക്കയില്‍ ജീവകം ബി1, ബി2, ബി 3 ജീവകം സി, മഗ്‌നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, നാരുകള്‍, ബീറ്റാ കരോട്ടിന്‍, കാല്‍സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ആരോഗ്യം നല്‍കുകയും വിവിധ പ്രശ്്‌നങ്ങളില്‍ നിന്ന് രക്ഷ നല്‍കുകയും ചെയ്യുന്നു.

ചര്‍മത്തിലെ പാടുകള്‍, മുഖക്കുരു, സോറിയാസിസ് തുടങ്ങിയവ സുഖപ്പെടുത്തുന്നു. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാനും പാവയ്‌ക്കയ്‌ക്കു കഴിയുന്നു. പ്രമേഹമുള്ളവര്‍ക്ക് ശീലമാക്കാവുന്ന പച്ചക്കറിയാണ് പാവയ്‌ക്ക. കാരണം രക്തത്തിലെ പഞ്ചസാരയുടെസ്വാഭാവികമായി കുറയ്‌ക്കാന്‍ സഹായിക്കുന്നു. പാവയ്‌ക്കയിലെ ഫൈബര്‍ ദഹനപ്രക്രിയയെ സുഗമമാക്കുന്നു.

രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും പാവയ്‌ക്കയ്‌ക്ക് കഴിയുന്നു. പാവയ്‌ക്കയിലെ കയ്‌പ്പ് നീരിലാണ് അതിന്റെ പോഷകങ്ങള്‍ മുഴുവന്‍ ഉള്ളതെന്നാണ് പറയുന്നത്. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളെല്ലാം അടങ്ങിയിരിക്കുന്ന പാവക്കയില്‍ മികച്ച ഗുണങ്ങള്‍ ഉള്ളതു പോലെ തന്നെ ആസ്മ, ജലദോഷം, ചുമ എന്നിവയ്‌ക്ക് ആശ്വാസം നല്‍കാനും പാവയ്‌ക്കയ്‌ക്ക് കഴിവുണ്ട്. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്ന പാവയ്‌ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുകയും ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യും.

പാവയ്‌ക്കാ നീര് വയറ്റിലെ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കും. മലബന്ധം, അള്‍സര്‍ തുടങ്ങിയ വയറ്റിലെ അസ്വസ്ഥതകള്‍ കയ്പനീര് സ്ഥിരമായി കഴിക്കുന്നത് കൊണ്ട് നിയന്ത്രിക്കാം. മലബന്ധം പരിഹരിച്ച് വയറിന് ആശ്വാസം നല്‍കുകയും ചെയ്യുന്നു. ഈ ജ്യൂസിന് കുടല്‍ വിരകളെയും വിശപ്പില്ലായ്മയെയും ചികിത്സിക്കാന്‍ കഴിയും. 

കരളില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ കഴിയുന്ന ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് കയ്‌പ്പ. ദഹനം, കൊഴുപ്പ് ഉപാ അപചയ പ്രവര്‍ത്തങ്ങള്‍ എന്നിവയ്‌ക്ക് പിത്തരസം ആസിഡുകളുടെ സുഗമമായ സ്രവത്തിന് ഇത് സഹായിക്കുന്നു.