ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ ഇനി കറുമുറു കഴിക്കാൻ 5 മിനിറ്റിൽ സ്നാക് റെഡി

 

ചേരുവകൾ

    ബീറ്റ്റൂട്ട്- 1
    വെളുത്തുള്ളി- 3
    ഗോതമ്പ് പൊടി- 1/2  കപ്പ്
    അരിപ്പൊടി- 2ടേബിൾസ്പൂൺ
    കറുത്ത എള്ള്- 1 ടേബിൾസ്പൂൺ
    വെളുത്ത എള്ള്- 1 ടേബിൾസ്പൂൺ
    ചുക്ക്- 1/2 ടേബിൾസ്പൂൺ
    കുരുമുളകുപൊടി- 1/2 ടീസ്പൂൺ
    ഉപ്പ്- ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

    ഒരു ബീറ്റ്റൂട്ട് തൊലി കളഞ്ഞെടുക്കാം. ഇത് ചെറിയ കഷ്ണങ്ങളാക്കി വേവിച്ചെടുക്കാം.
    ഇതിലേയ്ക്ക് മൂന്ന് വെളുത്തുള്ളി അല്ലിയും ചേർത്ത് അരച്ചെടുക്കാം.
    ഒരു ബൗളിലേയ്ക്ക് അര കപ്പ് ഗോതമ്പ് പൊടിയും, രണ്ട് ടേബിൾസ്പൂൺ അരിപ്പൊടിയുമെടുക്കാം.
    ഒപ്പം ഒരു ടേബിൾസ്പൂൺ കറുത്ത എള്ളും അര ടേബിൾസ്പൂൺ ചുക്ക് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് അൽപം എണ്ണ കൂടി ഒഴിച്ച് ഇളക്കാം.
    അരച്ചെടുത്ത ബീറ്റ്റൂട്ട് കൂടി ചേർത്ത് മാവ് കുഴച്ചെടുക്കാം. ഇത് 15 മിനിറ്റ് അടച്ച് മാറ്റി വയ്ക്കാം. തയ്യാറാക്കിയ മാവ് ചെറിയ ഉരുളകളാക്കി കട്ടി കുറച്ച് പരത്തിയെടുക്കാം.
    ഇത് നീളത്തിൽ ഒരേ വീതിയിലും വണ്ണത്തിലും മുറിച്ചെടുക്കാം.
    അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് എണ്ണ ഒഴിക്കാം.
    എണ്ണ നന്നായി തിളച്ചതിനു ശേഷം തീ കുറച്ചു വയ്ക്കാം. മുറിച്ചെടുത്ത കഷ്ണങ്ങൾ അതിലേയ്ക്കു ചേർത്ത് വറുത്തെടുക്കാം.
    ഇത് ചൂടോടെ കഴിച്ചു നോക്കൂ. കഴിച്ച് ബാക്കി വന്നവ അടച്ചുറപ്പുള്ള ഈർപ്പമില്ലാത്ത പത്രത്തിൽ സൂക്ഷിക്കാം.