ഇന്ന് ചോറിനൊപ്പം കഴിയ്ക്കാന്‍ അല്പം ബീറ്റ്‌റൂട്ട് പച്ചടി ഉണ്ടാക്കിയാലോ?
ചേരുവകള്‍
ചെറുതായി ചീകിയ ബീറ്റ്‌റൂട്ട് – 2 കപ്പ്
പച്ചമുളക് – 4 എണ്ണം
തിരുമ്മിയ തേങ്ങ – 1 കപ്പ്
ഉള്ളി (ചെറുത്) – 4 എണ്ണം
ഇന്ന് ചോറിനൊപ്പം കഴിയ്ക്കാന്‍ അല്പം ബീറ്റ്‌റൂട്ട് പച്ചടി ഉണ്ടാക്കിയാലോ? എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ പച്ചടി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
ചെറുതായി ചീകിയ ബീറ്റ്‌റൂട്ട് – 2 കപ്പ്
പച്ചമുളക് – 4 എണ്ണം
തിരുമ്മിയ തേങ്ങ – 1 കപ്പ്
ഉള്ളി (ചെറുത്) – 4 എണ്ണം
കടുക് – 1 ടീ സ്പൂണ്‍
കട്ട തൈര്‍ – 1 കപ്പ്
പഞ്ചസാര – ½ സ്പൂണ്‍
വറ്റല്‍ മുളക് – 4 എണ്ണം
കടുക് (താളിക്കാന്‍) വറ്റല്‍മുളക്, കറിവേപ്പില, എണ്ണ, ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചീകിയ ബീറ്റ്‌റൂട്ട് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിയ്ക്കുക. വെള്ളം നല്ലതുപോലെ വറ്റണം. തേങ്ങ, പച്ചമുളക്, ഉള്ളി, കടുക്, കറിവേപ്പില ഇവ നല്ലതുപോലെ അരച്ച് ബീറ്റ്‌റൂട്ടില്‍ ചേര്‍ത്ത് ചൂടാക്കുക. തണുത്തശേഷം ഉടച്ച് തൈര്‍ ചേര്‍ക്കുക. എണ്ണയില്‍ വറ്റല്‍ മുളക്, കടുക്, കറിവേപ്പില ഇവയിട്ട് താളിച്ച് കറിയില്‍ ചേര്‍ക്കുക.