ബീറ്റ്റൂട്ട് ഊത്തപ്പം

ദോശ മാവ്
    ബീറ്റ്റൂട്ട്- 2
    സവാള- 1
    തക്കാളി- 1
    ക്യാപ്സിക്കം- 1/2 
    പച്ചമുളക്- 3
 

ചേരുവകൾ

    ദോശ മാവ്
    ബീറ്റ്റൂട്ട്- 2
    സവാള- 1
    തക്കാളി- 1
    ക്യാപ്സിക്കം- 1/2 
    പച്ചമുളക്- 3
    വെളിച്ചെണ്ണ- ആവശ്യത്തിന്
    ഉപ്പ്- ആവശ്യത്തിന്
    മല്ലിയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    ബീറ്റ്റൂട്ട് വൃത്തിയായി കഴുകി തൊലി കളഞ്ഞെടുക്കാം. ശേഷം അത് കട്ടികുറച്ച് ഗ്രേറ്റ് ചെയ്തു മാറ്റി വയ്ക്കാം. 
    ദോശ മാവ് ആവശ്യത്തിന് ഒരു ബൗളിലേയ്ക്കു മാറ്റാം. അതിലേയ്ക്ക് ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് ചേർത്തിളക്കി യോജിപ്പിക്കാം. 
    ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് അര ടീസ്പൂൺ എണ്ണ പുരട്ടാം. 
    ചൂടായ പാനിലേയ്ക്ക് ഒരു തവി മാവ് ഒഴിച്ചു പരത്താം. 
    മാവ് വെന്തു വന്നു തുടങ്ങുമ്പോൾ സവാള, തക്കാളി, പച്ചമുളക്, ക്യാപ്സിക്കം എന്നിവ ചെറുതായി അരിഞ്ഞതു മുകളിലേയ്ക്കു ചേർക്കാം. മുകളിൽ കുറച്ച് ഉപ്പ് കൂടി വിതറാം. 
    ഊത്തപ്പത്തിൻ്റെ ഇരുവശവും വെന്തതിനു ശേഷം ഇത് ചൂടോടെ കഴിക്കാം.  ആവശ്യമെങ്കിൽ മുകളിൽ കുറച്ച് മല്ലിയില കൂടി വിതറാം.