കണ്ണഞ്ചിപ്പിക്കും നിറം, കൊതിയൂറും രുചി; ഇതാ ഒരു വെറൈറ്റി ബീറ്റ്‌റൂട്ട് മുറുക്ക്!

ആവശ്യമായ സാധനങ്ങൾ
ബീറ്റ്‌റൂട്ട് – 1 എണ്ണം (ഇടത്തരം വലുപ്പം)
അരിപ്പൊടി – 2 കപ്പ്
കടലമാവ് – ¼ കപ്പ്

 

ആവശ്യമായ സാധനങ്ങൾ
ബീറ്റ്‌റൂട്ട് – 1 എണ്ണം (ഇടത്തരം വലുപ്പം)
അരിപ്പൊടി – 2 കപ്പ്
കടലമാവ് – ¼ കപ്പ്
വെണ്ണ അല്ലെങ്കിൽ നെയ്യ് – 1 ടേബിൾസ്പൂൺ
ജീരകം – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
കായപ്പൊടി – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം
ബീറ്റ്‌റൂട്ട് തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ് അല്പം വെള്ളം ചേർത്ത് അരച്ചെടുക്കുക.
അരച്ച മിശ്രിതം അരിച്ചെടുത്ത് ഏകദേശം ¾ കപ്പ് ജ്യൂസ് മാറ്റിവയ്ക്കുക.
ഒരു പാത്രത്തിൽ അരിപ്പൊടി, കടലമാവ്, ജീരകം, മുളകുപൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.
വെണ്ണ ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിക്കുക.
ബീറ്റ്‌റൂട്ട് ജ്യൂസ് കുറേശ്ശെയായി ചേർത്ത് മുറുക്കിന് പാകമായ മാവ് തയ്യാറാക്കുക.
മുറുക്ക് അച്ചിൽ മാവ് നിറച്ച് എണ്ണ തേച്ച പ്ലേറ്റിലോ പേപ്പറിലോ മുറുക്ക് പിഴിയുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി മുറുക്ക് സ്വർണനിറമാകുന്നതുവരെ വറുത്തെടുക്കുക.
തണുത്ത ശേഷം എയർടൈറ്റ് കണ്ടെയ്‌നറിൽ സൂക്ഷിക്കാം.