ചുവന്നു തുടുത്ത നല്ല നാടൻ ബീറ്റ്റൂട്ട് മെഴുക്കുപുരട്ടി
ആവശ്യമായ സാധനങ്ങൾ
ബീറ്റ്റൂട്ട് – 2 എണ്ണം
ചെറിയുള്ളി – 6 എണ്ണം (അരിഞ്ഞത്)
വെളുത്തുള്ളി – 4
പച്ചമുളക് – 2 എണ്ണം
ആവശ്യമായ സാധനങ്ങൾ
ബീറ്റ്റൂട്ട് – 2 എണ്ണം
ചെറിയുള്ളി – 6 എണ്ണം (അരിഞ്ഞത്)
വെളുത്തുള്ളി – 4
പച്ചമുളക് – 2 എണ്ണം
കറിവേപ്പില – 2 തണ്ട്
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
കുരുമുളകുപൊടി – ½ ടീസ്പൂൺ
കടുക് – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ ക്യൂബ് രൂപത്തിൽ അരിയുക.
അല്പം ഉപ്പും മഞ്ഞളും ചേർത്ത് പകുതി വേവിക്കുക. വെള്ളം വാർത്ത് മാറ്റിവയ്ക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
ശേഷം ചെറിയുള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി ചേർത്ത് നന്നായി ഇളക്കുക.
വേവിച്ച ബീറ്റ്റൂട്ട് ചേർത്ത് മസാല നന്നായി പുരണ്ടുവരും വരെ വഴറ്റുക.
ചെറുതീയിൽ ഇളക്കി അല്പം റോസ്റ്റ് ആയാൽ അടുപ്പിൽ നിന്ന് ഇറക്കാം.
അവസാനം കുറച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്താൽ പ്രത്യേക രുചി കിട്ടും .ബീറ്റ്റൂട്ട് മെഴുക്കുപുരട്ടി റെഡി.