അടിപൊളി ബീറ്റ്റൂട്ട് മസാല ദോശ ഉണ്ടാക്കിയാലോ?
1/2 കപ്പ് ഗോതമ്പ് പൊടി
1 ടീസ്പൂൺ ജീരകം
ചേരുവകൾ
1/2 കപ്പ് ഓട്സ്
1/2 കപ്പ് ഗോതമ്പ് പൊടി
1 ടീസ്പൂൺ ജീരകം
1/4 കപ്പ് പുതിയ മല്ലിയില അരിഞ്ഞത്
2 ടേബിള്‍സ്പൂണ്‍ തൈര്
ആവശ്യത്തിന് ഉപ്പ്
ബീറ്റ്റൂട്ട് പ്യൂരി ഉണ്ടാക്കാൻ :
1 ഇടത്തരം ബീറ്റ്റൂട്ട്
2 പച്ചമുളക്
3/4 കപ്പ് വെള്ളം
എണ്ണ
ഉണ്ടാക്കുന്ന വിധം
- ഓട്സ് മിക്സിയിൽ നന്നായി പൊടിക്കുക. ഇത് മിക്സിംഗ് ബൗളിലേക്ക് മാറ്റി, ഇതിലേക്ക് ഗോതമ്പ് പൊടി ചേർക്കുക.
- ബീറ്റ്റൂട്ട് കഴുകി തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്യുക. ഇത് ഒരു മിക്‌സർ ഗ്രൈൻഡറിൽ ഇട്ട്, പച്ചമുളകും കുറച്ച് വെള്ളവും ചേർത്ത് അരച്ച് ബീറ്റ്റൂട്ട് പ്യൂരി ഉണ്ടാക്കുക.
- ജീരകം, അരിഞ്ഞ മല്ലിയില, ഉപ്പ്, തൈര് എന്നിവ, നേരത്തെ തയ്യാറാക്കിയ ഓട്സ് - ഗോതമ്പ് മാവ് മിശ്രിതത്തിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ബീറ്റ്റൂട്ട് പ്യൂരി ചേർക്കുക. ആവശ്യത്തിന് വെള്ളം ചേർക്കുക. 15 മിനിറ്റ് മാറ്റി വയ്ക്കുക.
- ഒരു ദോശ തവ ചൂടാക്കുക. എണ്ണ പുരട്ടുക. ഇതിലേക്ക് ഓട്‌സ്- ബീറ്റ്‌റൂട്ട് ദോശ മാവ് ഒഴിച്ച് വട്ടത്തില്‍ പരത്തുക. ഇടത്തരം തീയിൽ 3-4 മിനിറ്റ് വേവിക്കുക. മറിച്ചിട്ട് 2-3 മിനിറ്റ് വേവിക്കുക.
ആരോഗ്യകരവും രുചികരവുമായ ഈ ഓട്‌സ് ബീറ്റ്‌റൂട്ട് ദോശ മല്ലിയില ചട്ണിക്കൊപ്പം കഴിക്കാവുന്നതാണ്.