മനസും ശരീരവും തണുപ്പിക്കാൻ ബീറ്റ്റൂട്ട് കൊണ്ടൊരു കിടിലൻ ജ്യൂസ്
ബീറ്റ്റൂട്ട് ചെറിയ കഷണങ്ങൾ ആയി അരിഞ്ഞ് അര കപ്പ് വെള്ളവും ചേർത്ത് വേവിയ്ക്കുക. തണുക്കുമ്പോൾ അരച്ചെടുക്കുക.
Oct 5, 2024, 09:15 IST
വേണ്ട ചേരുവകൾ
1.ബീറ്റ്റൂട്ട് 1 (ചെറുത് )
2.നാരങ്ങ 2 എണ്ണം
3.പഞ്ചസാര അര കപ്പ്
4.ചുക്ക് പൊടി അര ടീ സ്പൂൺ
5. വെള്ളം ഒന്നര കപ്പ്
പാകം ചെയ്യുന്ന വിധം
ബീറ്റ്റൂട്ട് ചെറിയ കഷണങ്ങൾ ആയി അരിഞ്ഞ് അര കപ്പ് വെള്ളവും ചേർത്ത് വേവിയ്ക്കുക. തണുക്കുമ്പോൾ അരച്ചെടുക്കുക.
പഞ്ചസാര ഒരു കപ്പ് വെള്ളം ചേർത്ത് പാനിയാക്കി വെയ്ക്കുക. ചെറിയ ചൂടുള്ളപ്പോൾ പാനിയിലേക്ക് നാരങ്ങ നീരും, അരച്ചെടുത്ത ബീറ്റ്‌റൂട്ടും, ചുക്കുപൊടിയും ചേർക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളവും, കുതിർത്ത കസ്കസും ചേർത്ത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം