ബീറ്റ്റൂട്ട് ദോശ എളുപ്പം തയ്യാറാക്കാം
ഇഡലി അരി 2 കപ്പ്
പച്ചരി 1 കപ്പ്
ഉഴുന്ന് 1/2 കപ്പ്
ഉലുവ 1 ടേബിൾ സ്പൂൺ
വേണ്ട ചേരുവകൾ
ഇഡലി അരി 2 കപ്പ്
പച്ചരി 1 കപ്പ്
ഉഴുന്ന് 1/2 കപ്പ്
ഉലുവ 1 ടേബിൾ സ്പൂൺ
ബീറ്റ്റൂട്ട് 1 എണ്ണം (ചെറുത്)
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം അരിയും പച്ചരിയും ഉഴുന്നും ഉലുവയും 2-6 മണിക്കൂർ നേരം കുതിർത്ത് വയ്ക്കുക. അതിനുശേഷം നന്നായി അരച്ചെടുക്കുക. ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു 5-6 മണിക്കൂർ റെസ്റ്റ് ചെയ്യാനായി വയ്ക്കുക. അതിനു ശേഷം ബീറ്റ്റൂട്ട് നന്നായി അരച്ചെടുത്തശേഷം പുളിച്ചു വന്ന മാവിലേക്കു ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചശേഷം ദോശ തയ്യാറാക്കി എടുക്കാം. ഇപ്പോൾ ബീറ്റ്റൂട്ട് ദോശ റെഡിയായിട്ടുണ്ട്.