മധുരവും ആരോഗ്യവും ഒരുമിച്ച ബീറ്റ്റൂട്ട് ഐറ്റം
Mar 17, 2026, 10:00 IST
ചേരുവകൾ
പാൽ
നെയ്യ്
ബീറ്റ്റൂട്ട്
പഞ്ചസാര
കണ്ടൻസ്ട് മിൽക്ക്
ഏലയ്ക്കപ്പൊടി
റവ
പാൽപ്പൊടി
കോൺഫ്ലോർ
നട്സ്
തയ്യാറാക്കുന്ന വിധം
ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കാം. അതിലേയ്ക്ക് പാൽ ഒഴിച്ച് നന്നായി അരച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ നെയ്യ് ചേർക്കാം. ഇതിലേയ്ക്ക് ബീറ്റ്റൂട്ട് അരച്ചത് ഒഴിക്കാം. ആവശ്യത്തിന് പഞ്ചസാരയും ഏലയ്ക്ക പൊടിച്ചതും, കണ്ടൻസ്ട് മിൽക്കും, റവയും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് നന്നായി ഇളക്കി കുറുക്കിയെടുക്കാം. ശേഷം അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം. ഇത് ചെറുചൂടോടെ ചെറിയ ഉരുളകളാക്കിയെടുക്കാം. ഇതേ സമയം മറ്റൊരു പാനിൽ പാലൊഴിച്ച് തിളപ്പിക്കാം.
ഇതിലേയ്ക്ക് ആവശ്യത്തിന് പഞ്ചസാരയും മിൽക്ക് മെയ്ഡും ചേർക്കാം. പാൽ തിളച്ചു കഴിയുമ്പോൾ അടുപ്പണയ്ക്കാം. ഇതിലേയ്ക്ക് ഉരുളകൾ ചേർക്കാം. ഇത് ആവശ്യാനുസരണം വിളമ്പി കഴിച്ചു നോക്കൂ.