കുട്ടികൾക്ക് ഇഷ്ടമാകും ഈ ചിപ്സ്
Feb 14, 2025, 12:00 IST
ആവശ്യമുള്ള സാധനങ്ങൾ
ബീറ്റ്റൂട്ട് ഒന്നിന്റെ പകുതി
മൈദ 1 കപ്പ്
എള്ള്
അയമോദകം
മുളകുപൊടി
കായപ്പൊടി
ഉപ്പ്
പാചകം ചെയ്യേണ്ട രീതി
ബീറ്റ്റൂട്ട് ചെറുതായി മുറിച്ചു മിക്സിയിൽ നന്നായി അരച്ചെടുക്കുക.. നന്നായി അരച്ചെടുത്ത ബീറ്ററൂട്ടിലേക്കു ചേരുവകളെല്ലാം ചേർത്ത് നന്നായി കുഴച്ചെടുക്കുക. ചപ്പാത്തി പരത്തുന്നത് പോലെ പരത്തിയെടുത്തു ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുത്തു ചൂടായ എണ്ണയിൽ വറുത്തു എടുക്കാം.