ആരോഗ്യവും മധുരവും ഒന്നിച്ച്‌  ;കുട്ടികൾക്കായി കൃത്രിമ നിറങ്ങൾ ചേർക്കാത്ത ഹെൽത്തി ബീറ്റ്‌റൂട്ട് ബർഫി

ചേരുവകൾ
ബീറ്റ്‌റൂട്ട് – 2 എണ്ണം (തൊലി കളഞ്ഞ് നന്നായി ചിരകിയത്)
പാൽ – 2 കപ്പ്
പഞ്ചസാര – ¾ കപ്പ് (രുചിക്ക് അനുസരിച്ച്)
മിൽക്ക് പൗഡർ – 1 കപ്പ്
നെയ്യ് – 3 ടേബിൾസ്പൂൺ

 

ചേരുവകൾ
ബീറ്റ്‌റൂട്ട് – 2 എണ്ണം (തൊലി കളഞ്ഞ് നന്നായി ചിരകിയത്)
പാൽ – 2 കപ്പ്
പഞ്ചസാര – ¾ കപ്പ് (രുചിക്ക് അനുസരിച്ച്)
മിൽക്ക് പൗഡർ – 1 കപ്പ്
നെയ്യ് – 3 ടേബിൾസ്പൂൺ
ഏലക്കാപ്പൊടി – ½ ടീസ്പൂൺ
കശുവണ്ടി, ബദാം, പിസ്ത – 2 ടേബിൾസ്പൂൺ (അരിഞ്ഞത്)

തയ്യാറാക്കുന്ന വിധം

ഒരു കട്ടിയുള്ള പാനിൽ 1 ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി ചിരകിയ ബീറ്റ്‌റൂട്ട് 5–7 മിനിറ്റ് വഴറ്റുക.
പാൽ ചേർത്ത് ചെറുതീയിൽ പാൽ ഏകദേശം വറ്റുന്നതുവരെ വേവിക്കുക.
പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. വീണ്ടും മിശ്രിതം കുറുകി വരുന്നതുവരെ പാകം ചെയ്യുക.
മിൽക്ക് പൗഡർ കുറേശ്ശെയായി ചേർത്ത് കട്ടകളില്ലാതെ ഇളക്കുക.
ബാക്കി നെയ്യും ഏലക്കാപ്പൊടിയും ചേർത്ത് പാനിൽ നിന്ന് വിട്ടുവരുന്ന പരുവമാകുന്നതുവരെ ഇളക്കുക.
നെയ്യ് പുരട്ടിയ ട്രേയിലേക്ക് മിശ്രിതം ഒഴിച്ച് ഒരേ കനത്തിൽ പരത്തുക.
മുകളിൽ കശുവണ്ടി, ബദാം, പിസ്ത എന്നിവ വിതറി ചെറുതായി അമർത്തുക.
പൂർണമായി തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിക്കുക.