മലബാർ അടുക്കളയിലെ ഈ കൂട്ടിന് ചായ മാത്രം മതി
Oct 15, 2026, 15:57 IST
ചേരുവകൾ
- സമൂസ ഷീറ്റ് – 10 എണ്ണം
- വേവിച്ച ബീഫ് അല്ലെങ്കിൽ ചിക്കൻ – 250 ഗ്രാം
- സവാള – 2 എണ്ണം
- പച്ചമുളക് – 2 എണ്ണം
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- മുളകുപൊടി – ½ ടീസ്പൂൺ
- കുരുമുളകുപൊടി – ½ ടീസ്പൂൺ
- ഗരം മസാല – ½ ടീസ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പ്, എണ്ണ – ആവശ്യത്തിന്
- മൈദ – 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
1. പാനിൽ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ വഴറ്റുക.
2. മസാലപ്പൊടികളും ഉപ്പും ചേർത്ത് ഇളക്കുക.
3. വേവിച്ച ഇറച്ചി ചെറുതായി പൊടിച്ച് ചേർത്ത് വെള്ളം വറ്റുന്നതുവരെ വഴറ്റുക.
4. മൈദയിൽ അൽപം വെള്ളം ചേർത്ത് പേസ്റ്റ് തയ്യാറാക്കുക.
5. സമൂസ ഷീറ്റിൽ ഇറച്ചിക്കൂട്ട് നിറച്ച് ത്രികോണാകൃതിയിൽ മടക്കി മൈദ പേസ്റ്റ് ഉപയോഗിച്ച് ഒട്ടിക്കുക.
6. ചൂടായ എണ്ണയിൽ മൊരിച്ചെടുക്കുക.