ബീഫ് ഇഷ്‌ടമുള്ളവർക്ക് ഇതാ ബീഫ് പഫ്സ്
ചേർക്കേണ്ട ഇനങ്ങൾ
ബീഫ് - 1/2 കിലോ
സവാള - അരിഞ്ഞത്- 2
തക്കാളി - അരിഞ്ഞത്-2
പാൽ - രണ്ടര ഗ്ലാസ്സ്
ചെറുനാരങ്ങാ നീര് - 2 തുള്ളി
ചേർക്കേണ്ട ഇനങ്ങൾ
ബീഫ് - 1/2 കിലോ
സവാള - അരിഞ്ഞത്- 2
തക്കാളി - അരിഞ്ഞത്-2
പാൽ - രണ്ടര ഗ്ലാസ്സ്
ചെറുനാരങ്ങാ നീര് - 2 തുള്ളി
മൈദ - 4 കപ്പ്
വെള്ളം - 2 കപ്പ്
നെയ്യ് - ഒരു ടേബിൾ സ്പൂൺ
ഉപ്പ് - പാകത്തിന്
മുട്ട - 15
റൊട്ടിപ്പൊടി - ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം
ബീഫ് ചെറുതായി അരിഞ്ഞ് വേവിച്ച് വയ്ക്കുക. എണ്ണ കുറച്ചൊഴിച്ച് സവാളയും തക്കാളിയും ഇളം ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക. ബീഫ് ഇതിൽ കുറച്ച് ചേർത്ത് കുറച്ചു നേരം വഴറ്റുക. ഇതിൽ ചെറുനാരങ്ങാനീരും പാലും ചേർക്കുക. കുഴമ്പു പരുവമാകുന്നതുവരെ ഇളക്കി അടുപ്പിൽ നിന്ന് വാങ്ങി വയ്ക്കുക. ഉപ്പും നെയ്യും വെള്ളവും തിളപ്പിച്ച് ചേർക്കുക. മാവ് ചേർത്ത് ഇതിൽ തുടർച്ചയായി ഇളക്കുക. എന്നിട്ടത് അടുപ്പിൽ നിന്നു മാറ്റി ചൂടോടെ കുഴച്ച് വയ്ക്കുക. എന്നിട്ട് വട്ടത്തിൽ പരത്തി മുറിച്ചെടുക്കുക. ഇതിനകത്ത് ബീഫ് മസാല ചേർത്ത് മടക്കുക. അരികുകൾ ചേർത്ത് വച്ച് മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി ബ്രൗൺ വർണ്ണമാകുന്നതുവരെ വറക്കുക.