നാവിൽ വെള്ളമൂറിക്കും നാടൻ ബീഫ് അച്ചാർ
ചേരുവകൾ
ബീഫ് – 500 ഗ്രാം (ചെറിയ കഷണങ്ങളാക്കിയത്)
ഇഞ്ചി – 2 ടേബിൾസ്പൂൺ (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി – 2 ടേബിൾസ്പൂൺ (അരിഞ്ഞത്)
ചേരുവകൾ
ബീഫ് – 500 ഗ്രാം (ചെറിയ കഷണങ്ങളാക്കിയത്)
ഇഞ്ചി – 2 ടേബിൾസ്പൂൺ (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി – 2 ടേബിൾസ്പൂൺ (അരിഞ്ഞത്)
പച്ചമുളക് – 4 എണ്ണം (അരിഞ്ഞത്)
മുളകുപൊടി – 2 ടേബിൾസ്പൂൺ
കാശ്മീരി മുളകുപൊടി – 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
കടുകുപൊടി – ½ ടീസ്പൂൺ
ഉലുവപ്പൊടി – ¼ ടീസ്പൂൺ
കായപ്പൊടി – ¼ ടീസ്പൂൺ
വിനാഗിരി – ¼ കപ്പ്
കറിവേപ്പില – 2 തണ്ട്
കടുക് – 1 ടീസ്പൂൺ
നല്ലെണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണ – ½ കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീഫിൽ ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി ചേർത്ത് വേവിക്കുക. വെള്ളം പൂർണ്ണമായി വറ്റിയ ശേഷം ചെറിയ എണ്ണയിൽ വറുത്തെടുക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.
തീ കുറച്ച് മുളകുപൊടി, കാശ്മീരി മുളകുപൊടി ചേർത്ത് ഇളക്കുക. പൊടികൾ കരിയാതിരിക്കാൻ ശ്രദ്ധിക്കുക.
വിനാഗിരി ചേർത്ത് ഇളക്കിയ ശേഷം വറുത്ത ബീഫ് ചേർക്കുക.
കടുകുപൊടി, ഉലുവപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
ആവശ്യത്തിന് ഉപ്പ് ചേർത്ത് 3–5 മിനിറ്റ് ചെറുതീയിൽ വേവിക്കുക.
പൂർണ്ണമായി തണുത്ത ശേഷം വൃത്തിയുള്ളതും ഉണങ്ങിയതുമായ ഗ്ലാസ് കുപ്പിയിൽ സൂക്ഷിക്കുക.