ബീഫ് പള്ളിക്കറി കഴിച്ചിട്ടുണ്ടോ?

    ബീഫ്- 3/4 കിലോ
    വെളിച്ചെണ്ണ- 2 1/2 ടേബിൾസ്പൂൺ
    മഞ്ഞൾപ്പൊടി-  1/4 ടീസ്പൂൺ
    ഗരംമസാല- 1/2 ടീസ്പൂൺ
    മുളകുപൊടി- 2 ടീസ്പൂൺ

 

ചേരുവകൾ

    ബീഫ്- 3/4 കിലോ
    വെളിച്ചെണ്ണ- 2 1/2 ടേബിൾസ്പൂൺ
    മഞ്ഞൾപ്പൊടി-  1/4 ടീസ്പൂൺ
    ഗരംമസാല- 1/2 ടീസ്പൂൺ
    മുളകുപൊടി- 2 ടീസ്പൂൺ
    കുരുമുളുകുപൊടി- 1/2 ടീസ്പൂൺ
    സവാള- 3
    തക്കാളി- 1
    ഇഞ്ചി- 3 ഇഞ്ച്
    വെളുത്തുള്ളി- 1 
    പച്ചമുളക്- 3
    വെള്ളം- 1/2 കപ്പ് 
    ഉപ്പ്- ആവശ്യത്തിന്
    മല്ലി- 1.5 ടേബിൾസ്പൂൺ
    കുരുമുളക്- 1 ടീസ്പൂൺ
    പെരുംജീരകം- 1 ടീസ്പൂൺ
    വറ്റൽമുളക്- 12 എണ്ണം
    കറുവാപ്പട്ട
    ഗ്രാമ്പൂ
    ഏലയ്ക്ക
    കറിവേപ്പില

തയ്യാറാക്കുന്ന വിധം

    അടി കട്ടിയുള്ള ഒരു പാത്രത്തിൽ രണ്ടര ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി മുക്കാൽ കിലോ ബീഫ് കഴുകി വൃത്തിയാക്കിയതു ചേർക്കുക.
    കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഗരംമസാല, രണ്ട് ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്തിളക്കി അഞ്ച് മിനിറ്റ് വേവിക്കുക.
    മൂന്ന് സവാള ചെറുതായി അരിഞ്ഞതും, ഒരു തക്കാളി അരിഞ്ഞതും, മൂന്ന് ഇഞ്ച് വലിപ്പമുള്ള ഇഞ്ചിയും, ഒരു കുടം വെളുത്തുള്ളിയുടെ അല്ലികൾ തൊലി കളഞ്ഞത്, മൂന്ന് പച്ചമുളകും, ആവശ്യത്തിന് ഉപ്പും, അര കപ്പ് വെള്ളവും ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക.
    കുക്കറിലാണെങ്കിൽ 5 വിസിൽ വരെ ഇടത്തരം തീയിൽ വേവിക്കുക.
    ഒരു പാൻ അടുപ്പിൽ വെച്ച് ഒന്നര ടേബിൾസ്പൂൺ മല്ലി, ഒരു ടീസ്പൂൺ കുരുമുളക്, ഒരു ടീസ്പൂൺ പെരുംജീരകം, 12 വറ്റൽമുളക്, കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ എന്നിവ വറുത്ത് പൊടിച്ചെടുക്കുക.
    അതേ പാനിലേയ്ക്ക് രണ്ടര ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി കറിവേപ്പില ചേർത്തു വറുക്കുക.
    പൊടിച്ചു വെച്ചിരിക്കുന്ന മസാല ചേർത്തിളക്കുക.
    വേവിച്ചു വെച്ചിരിക്കുന്ന ബീഫ് അതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കുക. പത്തു മിനിറ്റ് തിളപ്പിക്കുക.
    ശേഷം അടുപ്പണച്ച് ചോറിനൊപ്പം കഴിച്ചു നോക്കൂ.