നാടൻ രുചിയിൽ ബീഫും മുട്ടയും ചേരുമ്പോൾ കിട്ടുന്ന സ്പെഷ്യൽ ടേസ്റ്റ്, അതാണ് നമ്മുടെ ബീഫ് കായ്പോള!
ആവശ്യമായ ചേരുവകൾ
ബീഫ് – 200 ഗ്രാം
മുട്ട – 4 എണ്ണം
നേന്ത്രപ്പഴം – 1 എണ്ണം
മൈദ – 1/4 കപ്പ്
പാൽ – 1/4 കപ്പ്
ആവശ്യമായ ചേരുവകൾ
ബീഫ് – 200 ഗ്രാം
മുട്ട – 4 എണ്ണം
നേന്ത്രപ്പഴം – 1 എണ്ണം
മൈദ – 1/4 കപ്പ്
പാൽ – 1/4 കപ്പ്
ഓയിൽ – 2 ടേബിൾസ്പൂൺ
സവാള – 2 എണ്ണം
ഇഞ്ചി, വെളുത്തുള്ളി മുറിച്ചത് – 2ടേ.സ്പൂൺ
ഉപ്പ് – പാകത്തിന്
പച്ചമുളക് 4 എണ്ണം
കറിവേപ്പില, മല്ലിയില കുരുമുളക്പ്പൊടി – 3 ടീസ്പൂൺ
ഗരംമസാലപ്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ആദ്യം പൊടികളെല്ലാം ചേർത്ത് ബിഫ് വേവിച്ചെടുക്കുക. പിന്നീട് ഒരു പാനിൽ ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, മല്ലിയില എന്നിവ ചേർത്ത് വഴറ്റുക. പിന്നീട് അതിലേക്ക് സവാളയുമിട്ട് മസാലപ്പൊടുകൾ കൂടി ചേർത്ത് വഴറ്റുക. ഇത് പാകമായാൽ വേവിച്ച് ബീഫും അതിലേക്ക് ചേർക്കാം.
ശേഷം ഒരു മിക്സിയിൽ മുട്ട, മൈദ, പാൽ, കുറച്ച് ഉപ്പ് എന്നിവ ചേർത്ത് അടിച്ചെടുക്കുക. ഇതിൽ ഓയിൽ ചേർത്ത് തയ്യാറാക്കിയ മസാലയിൽ ചേർക്കുക. ഇത് നെയ് ചേർത്ത ഒരു പാനിലേക്ക് മാറ്റി ചെറുതീയിൽ വെച്ച് വേവിച്ചെടുക്കുക. മുക്കാൽ വേവാകുമ്പോൾ നെയ്യിൽ വാട്ടിയ നേന്ത്രപ്പഴം ചേർക്കുക. പിന്നീട് നിറം മാറി ഗോൾഡൻ കളർ ആകും വരെ തീയിൽ തന്നെ വയ്ക്കുക