ഇതാ ഒരു കിടിലൻ കറി !

 

ചേരുവകൾ

    ബീഫ് -1 കിലോഗ്രാം
    വെളിച്ചെണ്ണ - 2 1/2 ടേബിൾ സ്പൂൺ
    സവാള - 2 എണ്ണം
    ഇഞ്ചി ചതച്ചത് - 1 ടേബിൾ സ്പൂൺ
    വെളുത്തുള്ളി ചതച്ചത് - 1 ടേബിൾ സ്പൂൺ
    പച്ച മുളക്- 4 എണ്ണം
    കറിവേപ്പില - ആവശ്യത്തിന്
    തക്കാളി - 4 എണ്ണം
    ഉപ്പ് - ആവശ്യത്തിന്
    മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
    കാശ്മീരി ചില്ലി പൗഡർ - 2 ടേബിൾ സ്പൂൺ
    മല്ലിപ്പൊടി - 1 ടേബിൾ സ്പൂൺ
    ഗ്രാമ്പൂ - 3,4 എണ്ണം
    ഏലക്കായ - 2,3 എണ്ണം
    പട്ട - ഒരു കഷ്ണം
    വലിയ ജീരകം -1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

പ്രഷർ കുക്കറിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ സവാള, ഇഞ്ചി – വെളുത്തുള്ളി ചതച്ചതും ചേർത്തു വഴറ്റി അതിലേക്ക് പച്ചമുളകും കറിവേപ്പിലയും ചേർത്ത് യോജിപ്പിച്ചശേഷം തക്കാളി അരിഞ്ഞതും ചേർത്തു വഴറ്റി എടുക്കുക.

ഇതിലേക്കു മഞ്ഞൾപ്പൊടി, കാശ്മീരി ചില്ലി പൗഡർ, മല്ലിപ്പൊടി എന്നിവ ആവശ്യത്തിന് ഉപ്പും ചേർത്ത് മസാലക്കുത്തു മാറുന്നതു വരെ നന്നായി വഴറ്റി എടുത്ത് കഴുകി വൃത്തിയാക്കിയ ബീഫും ചേർത്തു  യോജിപ്പിച്ചെടുക്കുക. ഇതിലേക്കു ആവശ്യത്തിനു മാത്രം വെള്ളം ചേർത്തു മീഡിയം തീയിൽ ഒരു വിസിൽ വരുന്നത് വരെ കാത്തിരിക്കുക.

വേറൊരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഗ്രാമ്പു, ഏലയ്ക്ക, പട്ട, ജീരകം എല്ലാം ഇട്ടു വേവിച്ചു വച്ച ബീഫും ചേർത്തു (തീ കൂട്ടിവയ്ക്കണം) വറ്റിച്ചെടുക്കാം.