ബീഫ് ചോപ്സ് ഇഷ്ടമാണോ ?

 

ചേരുവകൾ

ബീഫ്- അരക്കിലോ
വറ്റൽമുളക്
കുരുമുളക്,പെരുംജീരകം, മഞ്ഞൾപ്പൊടി എന്നിവ അര ചെറിയ സ്പൂൺ
ഗ്രാമ്പൂ-5
കറുവാപ്പട്ട- നാലു കഷ്ണം
സവാള-2
ഇഞ്ചി, വെളുത്തുള്ളി എന്നിവ അരിഞ്ഞത്- ചെറിയ സ്പൂൺ
നാരങ്ങാനീര്
ഉപ്പ്
മല്ലിയില

തയാറാക്കേണ്ട വിധം
അരക്കിലോ ബീഫ് കഴുകി മൂന്നിഞ്ചു ചതുരക്കഷണങ്ങളായി മുറിച്ച് ഒന്നിടിച്ചു പരത്തി വയ്ക്കണം. നാലു വറ്റൽമുളക്, അര ചെറിയ സ്പൂൺ വീതം കുരുമുളക്, പെരുംജീരകം, മഞ്ഞൾപ്പൊടി, അഞ്ചു ഗ്രാമ്പൂ, നാലു കഷണം കറുവാപ്പട്ട എന്നിവ വറുത്തുപൊടിക്കുക.

ഇതിൽ രണ്ടു സവാള അരച്ചതും ഓരോ ചെറിയ സ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞതും രണ്ടു ചെറിയ സ്പൂൺ നാരങ്ങാനീരും ഉപ്പും ചേർത്ത് ഇറച്ചിയിൽ പുരട്ടി മൂന്നു നാലു മണിക്കൂർ വയ്ക്കുക. നാലു വലിയ സ്പൂൺ എണ്ണ ചൂടാക്കി രണ്ടു സവാള വഴറ്റി മാറ്റുക.

ഇതിൽ വീണ്ടും നാലു വലിയ സ്പൂൺ എണ്ണ ചേർത്ത് ഇറച്ചിക്കഷണങ്ങൾ മാത്രം ചേർത്തു വറുത്തുകോരുക. ഇതിൽ ബാക്കി വന്ന മസാലയും സവാളയും ഒന്നരക്കപ്പ് വെള്ളവും ചേർത്ത് കുക്കറിൽ 25–30 മിനിറ്റ് വേവിക്കുക. നാരങ്ങാക്കഷണങ്ങളും മല്ലിയിലയും കൊണ്ട് അലങ്കരിച്ചു വിളമ്പാം.