കുരുമുളകിന്റെ എരിവും മസാലയുടെ മണവും നിറഞ്ഞ നാടൻ ബീഫ് ചതച്ചത്!

ചേരുവകൾ
ബീഫ് – 1 കിലോ
മഞ്ഞൾപ്പൂടി – 3/4 ടീ സ്പൂൺ
മുളകുപൊടി – 1 ടീ സ്പൂൺ
കുരുമുളക് പൊടി – 1/2 ടീ സ്പൂൺ

 

ചേരുവകൾ
ബീഫ് – 1 കിലോ
മഞ്ഞൾപ്പൂടി – 3/4 ടീ സ്പൂൺ
മുളകുപൊടി – 1 ടീ സ്പൂൺ
കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
ഗരം മസാല – 1/2 ടീ സ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
ഉണക്കമുളക് – 15 എണ്ണം (ചെറുതായി ഒന്ന് ചൂടാക്കി എടുത്തത്)
ഇഞ്ചി ചതച്ചത് – 3 ടേബിൾ സ്പൂൺ
വെളുത്തുള്ളി ചതച്ചത് – 3 ടേബിൾ സ്പൂൺ
ചുവന്നുള്ളി (കുഞ്ഞുള്ളി) ചതച്ചത് – 3 ടേബിൾ സ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1: ബീഫ് വേവിക്കലും ചതച്ചെടുക്കലും
കഴുകി വൃത്തിയാക്കിയ ബീഫിലേക്ക് ഉപ്പും, മഞ്ഞൾപ്പൂടി (മുക്കാൽ ഭാഗം), മുളകുപൊടി, കുരുമുളക് പൊടി, ഗരം മസാല, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി തിരുമ്മി പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക.
വേവിച്ച ശേഷം കുക്കർ തുറന്ന് തീ കത്തിച്ച് അതിലെ വെള്ളം പൂർണ്ണമായും വറ്റിച്ചെടുക്കുക.
വെള്ളം വറ്റിയ ഈ ബീഫും ചൂടാക്കി വെച്ചിരിക്കുന്ന ഉണക്കമുളകും ഒന്നിച്ച് മിക്സിയുടെ ജാറിലിട്ട് ഒട്ടും വെള്ളം ചേർക്കാതെ നന്നായി ചതച്ചെടുക്കുക (അരഞ്ഞുപോകാതെ ഒന്നു ക്രഷ് ചെയ്ത് എടുക്കണം).
സ്റ്റെപ്പ് 2: മൂപ്പിച്ച് ഫ്രൈ ചെയ്യൽ
ഒരു അടി കട്ടിയുള്ള പാത്രത്തിൽ (ചീനച്ചട്ടിയിലോ ചട്ടിയിലോ) ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
എണ്ണ ചൂടായ ശേഷം ഇഞ്ചി ചതച്ചതും, വെളുത്തുള്ളി ചതച്ചതും, ചുവന്നുള്ളി ചതച്ചതും, ഒപ്പം ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിച്ചു എടുക്കുക.
ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും നന്നായി മൂന്നു വരുമ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്ന ബീഫ് ചതച്ച കൂട്ട് ഇതിലേക്ക് ചേർക്കുക.
തീ കുറച്ചു വെച്ച്, വെളിച്ചെണ്ണയിൽ ബീഫ് നന്നായി മൊരിഞ്ഞു വരുന്നതുവരെ (ചമ്മന്തിപ്പൊടി പരുവമാകുന്നത് വരെ) നന്നായി ഇളക്കി മൂപ്പിച്ചെടുക്കുക.
ചൂടുള്ള ചോറിനൊപ്പമോ കഞ്ഞിക്കൊപ്പമോ കഴിക്കാൻ കിടിലൻ രുചിയിലുള്ള നാടൻ ബീഫ് ചമ്മന്തിപ്പൊടി തയ്യാർ! ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിച്ചു വെച്ച് ഉപയോഗിക്കാനും ഇത് വളരെ നല്ലതാണ്.