ഏവർക്കും ഇഷ്ടമാകും ഈ വിഭവം ...
ചേരുവകൾ
500 ഗ്രാം റവ
150 ഗ്രാം നെയ്യ് ഉരുക്കിയത്
50 ഗ്രാം ഡെസിക്കേറ്റഡ് കോക്കനട്ട്
150 ഗ്രാം പാൽ
250 ഗ്രാം പഞ്ചസാര
രണ്ട് ടീസ്പൂൺ നെയ്യ്
സിറപ്പ് തയാറാക്കാൻ: 250 ഗ്രാം പഞ്ചസാര, ഒന്നര കപ്പ് വെള്ളം, ഒരു ടീസ്പൂൺ ചെറുനാരങ്ങ നീര് .പഞ്ചസാരയും വെള്ളവും ചെറുനാരങ്ങ നീരും ഒരു പാനിൽ ഒഴിച്ച്, മീഡിയം ചൂടിൽ ഇളക്കി, തിളപ്പിക്കുക, ചൂടാറാൻ മാറ്റിവെക്കുക.
ബസ്ബൂസ തയാറാക്കൽ:
ഓവൻ 180 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുക. ഒരു ബൗളിൽ റവയും നെയ്യും യോജിപ്പിക്കുക. പാലും പഞ്ചസാരയും ചൂടാക്കി, അതിലേക്ക് ഒഴിച്ച് യോജിപ്പിക്കുക.
ഒരു ബേക്കിങ് പാനിൽ നെയ്യ് ഒഴിച്ച് ഗ്രീസ് ചെയ്ത്, ഈ മിശ്രിതത്തിൽനിന്ന് പകുതി ഒഴിച്ച് ഫ്രിഡ്ജിൽ 15 മിനിറ്റ് സെറ്റ് ആവാൻ വെക്കുക. ഈ സമയം, ആവശ്യമെങ്കിൽ കുറച്ച് നട്സ് വിതറിക്കൊടുക്കാം. ഇനി ബാക്കിയുള്ള ബാറ്ററുംകൂടി ഒഴിച്ച്, ഓവനിൽ 20 മിനിറ്റ് ബേക്ക് ചെയ്യുക.ഓവനിൽനിന്ന് പുറെത്തടുത്ത ഉടനെ തയാറാക്കിെവച്ച പഞ്ചസാര ലായനി അതിലേക്ക് ഒഴിച്ച്, കുറച്ച് നെയ്യും കൂടി ബ്രഷ് ചെയ്യുക.