സിമ്പിൾ ആൻഡ് ടേസ്റ്റി കേക്ക് ഉണ്ടാക്കാം ..

 

ചേരുവകൾ

    ഗോതമ്പ് പൊടി-200ഗ്രാം
    മൈദാ -100ഗ്രാം
    ബട്ടർ-150 ഗ്രാം
    ബ്രൗൺ ഷുഗർ-225 ഗ്രാം
    മുട്ട-മൂന്നെണ്ണം
    വാനില എസ്സൻസ്-ഒരു ടീസ്പൂൺ
    ബേക്കിങ് പൗഡർ-അര ടീസ്പൂൺ
    ബേക്കിങ് സോഡ-അര ടീസ്പൂൺ
    പഴം-മൂന്നെണ്ണം(റോബസ്റ്റ്‌)
    വാൾനട്ട്-100 ഗ്രാം

തയാറാക്കേണ്ടത്

ഒരു ബൗളിൽ ബട്ടർ, ബ്രൗൺ ഷുഗർ, വാനില എസ്സൻസ് എന്നിവ നന്നായി അടിച്ചെടുക്കുക. അതിലേക്ക് ഓരോ മുട്ട ചേർത്തടിക്കുക. ശേഷം ഗോതമ്പ് പൊടി, മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ എന്നിവ ഒരുമിച്ച് അരിച്ചെടുത്ത് തയ്യാറാക്കിയ മിശ്രിതത്തിലേക്ക് ചേർക്കാം.

ഇനി വാൾനട്ട് നുറുക്കിയത് ചേർത്ത് യോജിപ്പിക്കണം. ഇനിയിത് ഒരു ലോഫ് ടിന്നിലേക്ക് മാറ്റി 165 ഡിഗ്രിയിൽ 20 മിനിട്ട് വരെ ബേക്ക് ചെയ്യാം.